തമിഴ്നാട്
പഞ്ചാബ്/ഹരിയാന
ജമ്മുകാശ്മീർ
കേരളം
തമിഴ്നാട്
ആന്ദ്ര
ജമ്മുകാശ്മീർ
ഡെൽഹി
അപ്പോൾ പറഞ്ഞു വരുന്നത് വാഹങ്ങളെക്കുറിച്ചാണ്, വാഹനങ്ങളുടെ തനതു രൂപമാറ്റങ്ങളെ കുറിച്ചാണ്, ചുരുക്കി പറഞ്ഞാൽ വാഹനങ്ങളുടെ സ്വത്വരാഷ്ട്രീയത്തെക്കുറിച്ചാണ് :) ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും ചെന്നാൽ രൂപമാറ്റങ്ങളോടെ കാണാവുന്ന രണ്ട് വാഹനങ്ങളാണ് ഓട്ടോറിക്ഷയും, ലോറിയും. മറ്റു വാഹനങ്ങൾക്കില്ലാത്തവിധം അതത് ഇടങ്ങൾക്കനുസരിച്ച് തനതു രൂപഭാവാദികളോടേയാണ് ഇപ്പറഞ്ഞ രണ്ടിനേയും കാണാനാകുന്നത്. അതിന്മേലുള്ള അലങ്കാരങ്ങളും, ചായം തേയ്ക്കലുകളും, ചിത്രങ്ങളും, ദൈവരൂപങ്ങളും ഒക്കെയാണെങ്കിലോ.. പറയുകയും വേണ്ട.. അത്രമേൽ പ്രാദേശികം...
ഓട്ടോറിക്ഷകളിൽ കേരള ഓട്ടോയ്ക്ക് ഒരു ഒതുക്കവും, ശാലീനതയും ഒക്കെയുള്ള ചന്തക്കൂടുതൽ ഉണ്ടെന്ന് തോന്നുന്നു. (പ്രത്യേകിച്ചും ആ ബജാജ് ബായ്ക്ക്എഞ്ചിൻ). അതുകൊണ്ടു തന്നെയാകണം മാന്യനും, സത്സ്വഭാവിയുമായ ഡ്രൈവർ “സുന്ദരി”യുടെ സാരഥിയാകുന്നത്. ആൺരൂപമുള്ള “ലാമ്പി പുയ്യാപ്ല”യുടെ ഡ്രൈവർ അലവലാതിയാകുന്നത്. തമിഴ് മന്നന്റെ സ്റ്റൈലൻ വണ്ടി ഉലകർക്ക് ഉദവി ശെയ്യുന്നത്.
ഓട്ടോറിക്ഷകളിൽ കേരള ഓട്ടോയ്ക്ക് ഒരു ഒതുക്കവും, ശാലീനതയും ഒക്കെയുള്ള ചന്തക്കൂടുതൽ ഉണ്ടെന്ന് തോന്നുന്നു. (പ്രത്യേകിച്ചും ആ ബജാജ് ബായ്ക്ക്എഞ്ചിൻ). അതുകൊണ്ടു തന്നെയാകണം മാന്യനും, സത്സ്വഭാവിയുമായ ഡ്രൈവർ “സുന്ദരി”യുടെ സാരഥിയാകുന്നത്. ആൺരൂപമുള്ള “ലാമ്പി പുയ്യാപ്ല”യുടെ ഡ്രൈവർ അലവലാതിയാകുന്നത്. തമിഴ് മന്നന്റെ സ്റ്റൈലൻ വണ്ടി ഉലകർക്ക് ഉദവി ശെയ്യുന്നത്.
എന്നാൽ ലോറികളിൽ കേരള ലോറികൾക്ക് അശ്ലീലത കലരും വിധം ഒരു ഭീകരതയുടെ ഭാവമുണ്ട്. കൈ തെറുത്തു കയറ്റി, മുട്ടോളമെത്തുന്ന കാക്കി ട്രൌസർ വെളിയിൽ കാണും വിധം ലുങ്കി കയറ്റിയുടുത്ത് ഒരു മുറിബീഡി കത്തിച്ചു നിൽക്കുന്ന തെമ്മാടിക്കോലമാണ് മലയാളിലോറിയ്ക്കുള്ളത്. പ്രധാനയന്ത്രഭാഗങ്ങൾ പാതിയോ , മുഴുവനോ പുറത്തു കാണിക്കും വിധമുള്ള ഘടന, ഒരു കണ്ണിറുക്കി നോട്ടത്തിന്റെ തീഷ്ണതയുള്ള മോന്തായം... വെറുതെയാണോ ഭരതൻ-പത്മരാജൻ സിനിമകളിൽ ലോറി ആണത്വത്തിന്റെ ആഘോഷമായത്. ലോറിയിലും, താഴ്വാരത്തിലുമൊക്കെ പ്രണയവും, പ്രതികാരവും ഒക്കെ വരുന്നത് ലോറിപ്പുറത്തേറിയാണ്. മുന്തിരിത്തോപ്പുകൾക്കും , സോഫിയയ്ക്കുമിടയിൽ സോളമനുമുണ്ട് ഒരു ടാങ്കർ ലോറി...
*സൈക്കിളിൽ കൂടുതൽ ഒരു വാഹനവും ഓടിക്കാൻ അറിയാത്തവന്റെ തീർത്തും വൈയ്യക്തികമായ കുറിപ്പുകൾ.. അപൂർണ്ണം...
10 comments:
ടക്കുകളില്‍ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം: പഞ്ചാബിലെ ട്രക്കുകളുടെ പിറകുവശത്ത് 'BLOW HORN' എന്നും ദക്ഷിണേന്ത്യന്‍ ട്രക്കുകളില്‍ ഇതിനു പകരം 'SOUND HORN' എന്നുമാണ് എഴുതുക. മറ്റു ചിലയിടങ്ങളില്‍ 'HORN OK PLEASE' എന്നുമുണ്ട്.
കൊള്ളാം..നല്ല നിരീക്ഷണങ്ങള്‍...
സത്വോ വിപ്ലവം പൊടി പാറട്ടെ
സൈക്കിളിൽ കൂടുതൽ ഒരു വാഹനവും ഓടിക്കാൻ അറിയാത്തവന്റെ
നിജമാവ?!!
:-)
മുംബൈയിലെ മഞ്ഞക്കറുപ്പ് ടാക്സികളും അവയുടെ പിന്നിലെ ചില്ലിലെ ചിത്രങ്ങളും ഒരു സംഭവമാണ്. സിനിമാപ്പേരുകൾ, പെർമിറ്റുള്ള ഏരിയകൾ, സൂപ്പർ ഡീലക്സ് എന്നൊക്കെയും ഷോലെയും പൊന്നാപുരം കോട്ടയും എഴുതുന്ന രീതിയിൽ ബ്ലോക്ക് അക്ഷരങ്ങളിൽ എഴുതിയിട്ടുണ്ടാവും. പിന്നെ ബഹുവർണ്ണച്ചിത്രങ്ങൾ.
ഉത്തർപ്രദേശിന്റെ ഉൾഭാഗങ്ങളിൽ ഒരു പ്രത്യേകതരം ഹൈബ്രിഡ് വണ്ടികൾ കണ്ടിട്ടുണ്ട്.
ഉൻ, ‘HORN DO' എന്നും ഉത്തരേന്ത്യൻ ലോറികളുടെ പിന്നിൽ എഴുതാറുണ്ട്.
അത് വെര്‍തെ അല്ലെ സൈക്കിള്‍ ഓടിക്കാന്‍ നിങ്ങള് പഠിച്ചോ ???എപ്പോ ??
പിന്നെ ഡല്‍ഹി ഓട്ടോകളില്‍ കൂടുതലും മഞ്ഞ ആന്‍ഡ് പച്ച ആണ് .. മറ്റേതു കുറവാ
ആന്ധ്രയിലെ ഓട്ടോയുടെ ചിത്രം മാറ്റണം..ഇവിടെ ഇങ്ങനത്തെ ഓട്ടോ അല്ല...പണ്ടെങ്ങാനും ഉണ്ടായിട്ടുണ്ടാകാം..ഇപ്പോഴൊക്കെ DTSഇൽ പാട്ടൊക്കെ കേട്ട്,FM റേഡിയോ ഉള്ള, സ്ഥലമെത്തുമ്പോഴേയ്ക്കും തല പൊളിക്കുന്ന മുച്ചക്രങ്ങളാണ്.....കളറും മാറി..ഇവിടെയിപ്പോൾ നാട്ടിലെപ്പോലെയാ...ലാറി ശ്രദ്ധിച്ചിട്ടില്ല...
"..വെറുതെയാണോ ഭരതൻ-പത്മരാജൻ സിനിമകളിൽ ലോറി ആണത്വത്തിന്റെ ആഘോഷമായത്.."
Salute the observation :)
ബാംഗ്ലൂരിലെ ഓട്ടോര്‍ഷകളാണ് എനിക്കിഷ്ട്ടം.....
നല്ല ഓമനത്തമുള്ള റിക്ഷകള്‍,
കണ്ടാല്‍ തന്നെ കേറിപ്പോവാന്‍ തോന്നും.....
Post a Comment