Thursday, July 29, 2010

എങ്ങനെ കഴിയുന്നെടാ...?


ഇടതുവശത്ത് ഡെന്‍‌സന്‍, ബോധമില്ലാതെ നിലത്തിരിക്കുന്നത് വികാസ് (ഗുട്ടു), വലതുവശത്ത് ഞാന്‍ (അതേ ഞാന്‍ തന്നെ സം‌ശയം വേണ്ട)

1996 - പ്രീഡിഗ്രി ഫസ്റ്റ് ഇയര്‍ തുടങ്ങിയിട്ട് 2,3 മാസമേ ആയുള്ളൂ എന്ന് തോന്നുന്നു. ശ്രീവ്യാസാ എന്‍.എസ്.എസ് കോളേജിലേക്കുള്ള മലകയറ്റത്തിനിടെ ഇടത്താവളമായ പെട്ടിക്കട. അതിന്റെ മുന്നിലെ വിശ്രമം. വായ്നോട്ടം... കുലുക്കിക്കുത്ത്, പന്നിമലത്ത്, നാടകുത്ത്... വെയ്‌രാജാവെയ്... സകല അഭ്യാസങ്ങളും...

*ഡെന്‍സനെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. ആറുവര്‍ഷം മുന്നെ ഒരു തിരുവോണത്തിന്റെ അന്ന് കൂട്ടുകാരോടൊത്ത് യാത്ര പോയതാണവന്‍. വാടാനപ്പിള്ളി ബീച്ചിലെ വേലിയേറ്റം ചതിച്ചു. ശ്വാസകോശത്തില്‍ പൂഴിമണല്‍ കയറിയതായിരുന്നു മരണകാരണം. ഓണത്തിന് പിറ്റേന്ന് , പോസ്റ്റുമോര്‍‌ട്ടം കഴിഞ്ഞ അവസ്ഥയില്‍ ആണ് കണ്ടത്.വീടിന്റെ നടുത്തളത്തില്‍ അവന്‍ നീലച്ച് കിടപ്പുണ്ടായിരുന്നു. വെള്ളധരിച്ച് , ഷൂവൊക്കെ ഇട്ട്, പൌഡറിന്റെ മണത്തോടെ... തീരൂര്‍ പള്ളിശ്മശാനത്തില്‍ ആയിരുന്നു അടക്കം ചെയ്തത്. ഇപ്പോഴും വടക്കാഞ്ചേരിയില്‍ നിന്ന് തൃശൂര്‍‌ക്കുള്ള ബസ് യാത്രയ്ക്കിടയില്‍ തിരൂര്‍ പള്ളികാണുമ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കും, നെടുവീര്‍പ്പിടും...സിഗററ്റു വലിക്കാതെ, കള്ളുകുടിക്കാതെ, ആരോടും മിണ്ടാതെ, ഇടതുകൈകൊണ്ട് ബോള്‍ ചെയ്യാതെ... എങ്ങനെ നിനക്ക് ആ കുഴിയില്‍ ഇത്രകാലം കിടക്കാന്‍ പറ്റുമെടാ @$%^@$%$@ ? .. എന്ന് സ്നേഹത്തോടെ തെറിവിളിക്കും :(((


*ചേർ‌ത്തു വായിക്കാവുന്ന മറ്റൊന്ന്

9 comments:

പകല്‍കിനാവന്‍ | daYdreaMer said...

:(

പാമരന്‍ said...

സിഗററ്റു വലിക്കാതെ, കള്ളുകുടിക്കാതെ, ആരോടും മിണ്ടാതെ, ഇടതുകൈകൊണ്ട് ബോള്‍ ചെയ്യാതെ... എങ്ങനെ നിനക്ക് ആ കുഴിയില്‍ ഇത്രകാലം കിടക്കാന്‍ പറ്റുമെടാ @$%^@$%$@ ?

Damn!

ഏറനാടന്‍ said...

നൊമ്പരമോര്‍മ്മകള്‍. ആ ഫോട്ടോയില്‍ നിര്‍ന്നിമേഷം നോക്കിയതിനു ശേഷമാണ് ഓര്‍മ്മ വായിച്ചത്. :(

ഉപാസന || Upasana said...

നാട്ടിലൊരു കുഞ്ചു എന്ന വിനയന്‍ ഉണ്ട്. ഇടതുകൈ കൊണ്ടു ബോള്‍ ചെയ്യുന്നതിനു പകരം 'വോളീബോളില്‍ ലിഫ്റ്റ് പൊസിഷന്‍' ആയിരുന്നു ഇഷ്ടസ്പോട്ട്.

അറ്റാക്കായിരുന്നു.
:-(

Unknown said...

അപ്പോ ആള് ഉദേശിച്ച പുള്ളിയല്ല പുലിയാ അല്ലേ

asdfasdf asfdasdf said...

:(

പയ്യന്‍ / Payyan said...

:(

jyo.mds said...

നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍.തിരൂര്‍ പള്ളി സ്കൂളില്‍ ഞാന്‍ 3 വര്‍ഷം പഠിച്ചിട്ടുണ്ട്-എന്റെ ഓര്‍മ്മകളെ ഈ പോസ്റ്റ് കുറേ പുറകോട്ട് കൊണ്ടു പോയി.

വിചാരം said...

ജീവിതം വിസ്മയവും മായാജാലവുമാണ് നമ്മുടെ മുന്‍പിലുണ്ടായിരുന്നവര്‍ പെട്ടെന്ന് അപ്രത്യക്ഷമായി അങ്ങകലേക്ക് നാമറിയാതെ സഞ്ചരിക്കുന്നു, എന്നും അവരെല്ലാം അടുത്തുണ്ടാവുമ്പോള്‍ കലഹിച്ചും കഥപറഞ്ഞും നാമിലൊരാളായി തീരുമ്പോള്‍ അവര്‍ നമ്മില്‍ നിന്നൊരുനാള്‍ അകലുമെന്നൊരിക്കലും കിനാവ് കാണാറില്ല പക്ഷെ അത് സംഭവിയ്ക്കും അതാണ് നമ്മുടെ വിസ്മയമായ ജീവിതം... നമ്മുക്ക് സ്വന്തമായ നമ്മുടെ എല്ലാം ഒരു നാള്‍ നമ്മില്‍ നിന്നകലുമെന്ന ധാരണയോടെ ജീവിയ്ക്കുക അപ്പോള്‍ നമ്മുടെ മനസ്സ് സ്വയം പാകപ്പെടും... നമ്മുടെ മനസ്സില്‍ അവരെന്നും ജീവിയ്ക്കും നിന്റെ ചങ്ങാതിയും

 

(c)2009 Devadas V.M [ vm.devadas@gmail.com ]