ഒന്നാം
നിലയിലാണ് താമസമെങ്കിലും ഞാന്‍ നാട്ടില്‍ പോയ സമയത്ത് ചെന്നെയില്‍
തകര്‍ത്തു പെയ്ത മഴയില്‍ വരാന്തയില്‍ വീഴുന്ന വെള്ളം ഒഴുകിപ്പോകാനുള്ള
ചെറിയ പൈപ്പ് തൊട്ടടുത്തുള്ള ആര്യവേപ്പില്‍ നിന്നും കൊഴിഞ്ഞ ഇലകള്‍
വീണടഞ്ഞ് വെള്ളം കെട്ടി അവസാനമത് മുറിക്കകത്തേയ്ക്ക് കയറി കുഞ്ഞു
പ്രളയമായി. 5 ദിവസത്തെ ഒഴിവിനു ശേഷം ഇന്ന് രാവിലെ മുറിയില്‍ വന്നു
കയറുമ്പോള്‍ ബെഡും, കുറെ പുസ്തകങ്ങളുമെല്ലാം നനഞ്ഞ് കുഴഞ്ഞ് കിടക്കുന്നു.
പുസ്തകമൊക്കെ ഞാന്‍ സിമന്റു റാക്കില്‍ കയറ്റി വച്ചിരുന്നതാണ്.
സുഹൃത്തൊരുവന്‍ (Little Peter)
വന്നപ്പോള്‍ ഇരുവരും ചേര്‍ന്ന് എല്ലാം വലിച്ചു പരത്തിയിട്ടു. (അവന്റെ
പുസ്തകങ്ങളും നാശമായിട്ടുണ്ട്) ചുമലു വേദന വന്നതൊന്ന് മാറിയതേ
ഉണ്ടായിരുന്നുള്ളൂ. വെള്ളം നനഞ്ഞ ബെഡ് താങ്ങി ആഞ്ജനേയ വിളയാട്ടം
നടത്തിയതോടെ പോയ വേദന പതിന്മടങ്ങായി തിരികേവന്നു. മുറിയാകെ നനഞ്ഞു
നാനാവിധമായിട്ടുമുണ്ട്. പുസ്തകങ്ങള്‍.... കുറേ പുസ്തകങ്ങള്‍ നശിച്ചു പോയി. 3
ദിവസത്തോളം നനഞ്ഞു കുതിര്‍ന്ന് പള്‍പ്പു പരുവത്തിലായി പലതും. എന്തോ
ഭാഗ്യത്തിന് എന്റെയും, സുഹൃത്തിന്റേയും ലാപ്‌ടോപ്പുകള്‍
ഉയരത്തിലായതുകൊണ്ട് അവ രക്ഷപ്പെട്ടു. പ്രളയകാലത്ത് ജീവികളെ അല്ല
പുസ്തകത്തെ(വേദം) സംരക്ഷിക്കാന്‍ മീനായും(മകരമത്സ്യം),
കുതിരത്തലയനായും(ഹയഗ്രീവന്‍) മാറിയ മനുഷ്യന്റെ വിഭ്രമ സങ്കല്‍പ്പങ്ങളെ ഒരു
വേള ഓര്‍ത്തു പോയി. അതേ സംരക്ഷിക്കേണ്ടത് പുസ്തകങ്ങളെയായിരുന്നു.
കഴിഞ്ഞില്ല :((
1 comments:
അനുഭവം പ്ലസ്സില്‍ നിന്നേ വായിച്ചിരുന്നു. ചിത്രം കൂടി ചേര്‍ത്തത് നന്നായി.
രക്ഷിക്കേണ്ടത് ബ്ലോഗുകളെയായിരുന്നു,കഴിഞ്ഞില്ല എന്ന് പിന്നീട് നമുക്ക് തോന്നുമോ :(
Post a Comment