Friday, August 3, 2012

ലിംഗം കൈയ്യില്‍ പിടിച്ച് നടത്തുന്ന സംവാദങ്ങൾ

                      (c) http://www.orble.com

"ചായക്കട സംവാദം" എന്നൊക്കെ ചെല്ലപ്പേരിട്ടു വിളിക്കുന്നതു പോലെയൊന്നാണ് ഓഫീസിനകത്തെ റെസ്റ്റ്-റൂം സംവാദങ്ങളും.  സംഗതി വളരെ രസകരമാണ്. സംവാദങ്ങളുടെ സമയം ഏതാനും സെക്കന്റുകളോ, അല്ലെങ്കില്‍‌ ഒന്നോ, രണ്ടോ മിനിറ്റുകള്‍ മാത്രം. അതു നടക്കതെങ്ങനെയെന്ന് ചിന്തിച്ചാല്‍ രസകരമാണ്. മുന്നോ, നാലോ ആളുകള്‍ നിരന്നു നിന്നുകൊണ്ട് സ്വന്തം ലിംഗം കൈയ്യിലെടുത്തു പിടിച്ചു കൊണ്ടാണ്‌ സംസാരം. ചിലപ്പോള്‍ ലിംഗം കൈയ്യിലെടുത്തു മൂത്രമൊഴിച്ചുകൊണ്ട് അയല്‍ പക്കക്കാരന്റെ മുഖത്തു നോക്കിക്കൊണ്ട്, മറ്റു ചിലപ്പോള്‍ തലകുനിച്ചു ലിംഗത്തിലേയ്ക്കു നോക്കിക്കൊണ്ട്  ഒക്കെയാണ് ‌സംവാദം നടക്കുന്നത്.  ടീമിനകത്തെ പ്രശ്നങ്ങള്‍, ക്യുബിക്കിളില്‍ തൊട്ടടടുത്തുള്ളയാള്‍ കേള്‍ക്കാതിരിക്കാന്‍ നടത്തുന്ന ചില കുഞ്ഞിക്കുശുമ്പുകള്‍, വര്‍ഷാവസാനമുള്ള ബോണസിനെ കുറിച്ചുള്ള ആകുലത, പുതിയ പ്രൊജക്റ്റിലെ ‌വിഷമതകള്‍, വരാന്ത്യത്തില്‍ സന്ദര്‍ശിച്ച പുതിയ റെസ്റ്റോറന്റിലെ വിഭവ വിശേഷങ്ങള്‍, സ്പോര്‍ട്സ് അപ്ഡേറ്റ്സ്, കക്ഷി രാഷ്ട്രീയം, അപകടങ്ങള്‍, വീട്ടുവിശേഷങ്ങള്‍, ഗവണ്മെന്റ് പോളിസികള്‍, ടാക്സ് ബെനിഫിറ്റ്സ്...തുടങ്ങി  ലോകത്തിനു കീഴെയുള്ള എല്ലാം ഒരു മൂത്രമൊഴിക്കല്‍ സമയത്തിനുള്ളില്‍ സംസാരിക്കുന്നു, അവസാനത്തെ മൂത്രത്തുള്ളിയും കുടഞ്ഞുകളഞ്ഞ്, വസ്ത്രം ശരിയായി ധരിച്ച്, വാഷ്ബേസിനടുത്തേയ്ക്കു നീങ്ങി കൈകഴുകുന്നതോടെ...കണ്ണാടി നോക്കുന്നതോടെ... ആ സംവാദം പൂര്‍ണ്ണമാകുന്നു. ഇതിനിടെ കടന്നു വരുന്ന പുതിയ സംവാദക്കാര്‍ ലിംഗം പുറത്തെടുത്ത് ‌മറ്റൊരു വിഷയത്തില്‍ സംസാരമാരംഭിക്കുന്നു :)

8 comments:

ലത said...

ഒന്നിച്ചിരിക്കാവുന്ന മൈദാനങ്ങളും പൊതുസ്ഥലങ്ങളൊക്കെ പണ്ടേ പുരുഷന്റെ മാത്രമാണ്. സംഘടിത മൂത്രപ്പുരകളും അവന്റെ മാത്രം...
അടഞ്ഞ വാതിലിനുള്ളിലും പെണ്ണ് ഒറ്റയ്ക്ക് തന്നെ. കയ്യിലെടുത്തു പിടിക്കാന്‍ പാവാട ചരട് മാത്രം...

Devadas V.M. said...

ലത:
മൈതാനങ്ങളിലും, പൊതുസ്ഥലങ്ങളിലുമെല്ലാം എല്ലാം പതിയേ ആണെങ്കിലും സ്ത്രീകള്‍ സംവാദ സാന്നിദ്ധ്യം അറിയിച്ചു തുടങ്ങിയിരിക്കുന്നു. പക്ഷേ മൂത്രപ്പുര സംവാദങ്ങളില്‍ പങ്കെടുക്കാന്‍ ഒന്നുകില്‍ ‌തുര്‍ക്കി കുളിപ്പുരകള്‍ പോലെ ഒരു കൂട്ടത്തിനുള്ളില്‍ നഗ്നത വലിയൊരു പ്രശ്നമല്ലാതാകുന്ന മാനസികാവസ്ഥ കൈവരിക്കണം. അല്ലെങ്കില്‍ പിന്നെ നിന്നു മുള്ളാന്‍ http://valippukal.blogspot.com/2011/03/blog-post.html ഇത്തരം ഉപാധികള്‍ സ്വീകരിക്കണം :)

ajith said...

ഒരു ഐഡിയ വരാനെന്ത് സമയം വേണം
ആന്‍ ഐഡിയ കാന്‍ ചേഞ്ച് യൂര്‍ ലൈഫ് എന്നല്ലേ പ്രമാണം. ഒരു നേതാവ് മൂത്രമൊഴിക്കുന്ന സമയം കൊണ്ട് മകന്റെ രാഷ്ട്രീയതലേലെഴുത്ത് മാറിയ ചരിതവുമുണ്ട്.

@ലത
സിംഗപ്പൂരില്‍ കുറെ വര്‍ഷങ്ങള്‍ ജോലി ചെയ്തിരുന്നു. വലിയ ഒരു ഷിപ് യാര്‍ഡില്‍. അവിടെ ബാത് റൂം കോമണ്‍ ആണ്. ജോലി തീര്‍ന്ന് ഡ്രസിംഗ് ലോക്കറില്‍ നിന്ന് തുണിയെല്ലാം ഉരിഞ്ഞെറിഞ്ഞ് സംഘമായി നടന്നാണ് ചൈനീസ് വംശജര്‍ കുളിക്കാന്‍ പോകുന്നത്. പലതരം ലിംഗങ്ങള്‍ സ്വതന്ത്രമായി ആട്ടിക്കൊണ്ട്. ആദ്യം കാണുമ്പോള്‍ അയ്യേ..പിന്നെ കാണുമ്പോള്‍ ഓ അതിനെന്താ...കുറെ നാ‍ള്‍ കൂ‍ടിക്കഴിഞ്ഞപ്പോള്‍ ഞങ്ങളും അങ്ങിനെ തന്നെ. എന്റെ ഒരു ചൈനീസ് സഹപ്രവര്‍ത്തകനോട് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു, സ്ത്രീകളുടെ ലോക്കറില്‍ അവരും ഇതുപോലെ തന്നെയാണ് കുളിക്കാനും മൂത്രമൊഴിക്കാനുമൊക്കെ പോകുന്നത്. (ടോയ് ലറ്റില്‍ ഇരിക്കുമ്പോള്‍ കതക് അടയ്ക്കണമെന്നൊന്നും അവര്‍ക്ക് യാതൊരു നിര്‍ബന്ധവുമില്ല കേട്ടോ. ചൈനീസ് മെയിന്‍ ലാന്‍ഡില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേകിച്ചും)

നന്ദന said...

കയ്യിലെടുക്കാ‍ൻ ലിംഗമില്ലാത്തവരുടെ ഒരു ഗതികേട്.

മുക്കുവന്‍ said...

ജോലി തീര്‍ന്ന് ഡ്രസിംഗ് ലോക്കറില്‍ നിന്ന് തുണിയെല്ലാം ഉരിഞ്ഞെറിഞ്ഞ് സംഘമായി നടന്നാണ് ചൈനീസ് വംശജര്‍ കുളിക്കാന്‍ പോകുന്നത്. പലതരം ലിംഗങ്ങള്‍ സ്വതന്ത്രമായി ആട്ടിക്കൊണ്ട്.

hmm... thats a news to me!

Unknown said...

ഒന്ന് സംവദിച്ചിട്ട് വരാം :)

Unknown said...
This comment has been removed by the author.
ചീരാമുളക് said...

തനിക്ക് തോന്നിയതെഴുതാൻ ബ്ലോഗർക്ക് അവകാശമുണ്ട്. എന്നാലും ചോദിക്കട്ടെ, ഈ പോസ്റ്റുകൊണ്ട് എന്താണ് ഉദ്ദേശം? ഇത്തരത്തിലൊരു തലക്കെട്ട് വഴി കുറേയാളുകൾ കേറിയിറങ്ങാൽ സാധ്യതയുണെന്ന സത്യം മനസ്സിലാക്കുന്നു. തീരെ നിർഗുണമായ ഒരു പോസ്റ്റ്.

 

(c)2009 Devadas V.M [ vm.devadas@gmail.com ]