വിദേശഭാഷാ ചിത്രങ്ങളുടെ സബ്‌ടൈറ്റുകള്‍ ഫിക്ഷന്റെ മറ്റൊരു ജെനുസ്സാണ് ; നാം അതിന് അങ്ങനെയൊരു പരിഗണന കൊടുക്കുന്നില്ലെങ്കില്‍ പോലും. വായന എന്നൊരു ക്രിയാത്മക പ്രക്രിയ കൂടി അവിടെ നടക്കുന്നുണ്ട്. വെറും കാഴ്ചയുടെ, ശബ്ദത്തിന്റെ അനുഭവ തലത്തില്‍ നിന്നും മാറി അത് ആസ്വാദനത്തെ മറ്റൊരു രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സിനിമ എന്ന സങ്കേതത്തില്‍ വായന എന്ന പ്രക്രിയയെ ഒഴിവാക്കണമെങ്കില്‍ ഒന്നുകില്‍ കാണികള്‍ക്ക് പരിചിതമായ ഭാഷയായിരിക്കണം, അല്ലെങ്കില്‍ സംഭാഷണങ്ങളില്ലാത്ത ചലച്ചിത്രമാകണം. അല്ലാത്ത പക്ഷം സചിത്രകഥകളുടെ ഒരു കെട്ടുപിണയല്‍ അബോധത്തിലെങ്കിലും നമ്മെ കീഴ്പ്പെടുത്തുന്നു. പരിചിതമായ ഒരു ഭാഷയില്‍ ഒട്ടും സ്വാഭാവികതയില്ലാത്തെ ഒരു സംഭാഷണം കേട്ടാല്‍ അതു നമ്മളില്‍ ചെടിപ്പുണ്ടാക്കുന്നു. എന്നാല്‍ പല വിദേശ സിനിമകളിലേയും ഫിലോസഫിക്കലോ, മിസ്റ്റിക്കോ ആയ അച്ചടിച്ചുവയുള്ള സംഭാഷണങ്ങള്‍ കേട്ടാല്‍ (അല്ല; വായിച്ചാല്‍) നമുക്ക് ചെടിപ്പു തോന്നാത്തത് അത് സാഹിത്യം എന്ന രീതിയില്‍ സ്വീകരണം നടക്കുന്നതുകൊണ്ടാകണം. സംഭാഷണങ്ങളുടെ കാര്യം ഒഴിവാക്കാമെന്നു തന്നെയിരിക്കുക; അപ്പോള്‍ ആത്മഭാഷണങ്ങള്‍ ?
മറ്റൊരു കാര്യമുള്ളത് സബ്‌ടൈറ്റിലുകളെന്നാല്‍ പരിഭാഷാ എഴുത്ത് എന്നതു മാത്രമല്ല. അമിതമായ പ്രാദേശികതയുള്ള പ്രയോഗങ്ങള്‍, സൂചനകള്‍, തമാശകള്‍ എന്നിവയെയൊക്കെ അതത്ര പരിചയമില്ലാത്ത കാഴ്ചക്കൂട്ടത്തിനു മുന്നിലെത്തിക്കുമ്പോള്‍ അവശ്യം വേണ്ടുന്ന ഭാഷാവ്യതിയാനത്തിന് വിധേയമാക്കുന്നു എന്നതാണ്.
Anyone knows the difference between “8”, “no-no” and the “family” ?
What’s the difference ?
“8” is twice four , “no-no” is twice not for
What about the “ family“ ?
They’re fine, thank you
ha..hha..haa
പസ്സോളിനിയുടെ SALO, or The 120 days of Sodom എന്ന സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ഒരു ദാര്‍ശനിക തമാശ ഇംഗ്ലീഷ് പരിഭാഷാക്കാഴ്ചയില്‍ തെളിയുന്നത് ഇങ്ങനെയാണ്. എന്നാല്‍ ഇറ്റാലിയന്‍ ഭാഷയില്‍ മാത്രം മനസിലാകുന്ന ഒരു തമാശയ്ക്ക് -പ്രമേയ പരിസരത്തിന് ഹാനികരമല്ലാത്ത വിധം മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി - ഇംഗ്ലീഷ് ഭാഷാന്തരം ചമയ്ക്കുകയാണ് വാസ്തവത്തില്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ തിരക്കഥ എന്ന സാഹിത്യ നിര്‍മ്മിതിയില്‍ നിന്ന് ഒട്ടൊക്കെ മാറി നിന്നുകൊണ്ട് തിരശ്ശീലയിലെ അക്ഷരമെഴുത്തിന് ഇനിയും ചിലത് പറയാനുണ്ട്.

5 comments:
Needs more explanation or elaboration
ദാസപ്പൻ ഗൊദാർദിന്റെ ‘ഫിലിം സോഷ്യലിസം’ കണ്ടിരുന്നോ? കക്ഷി അതിന്റെ സബ്ടൈറ്റിലിംഗിൽ കുറെ അഭ്യാസങ്ങൾ കാട്ടിയിട്ടുണ്ട്. എല്ലാ സംഭാഷണങ്ങൾക്കും സബ്ടൈറ്റിൽ ഇല്ല, ഉള്ളതാകട്ടെ പലപ്പോഴും അർത്ഥം ട്വിസ്റ്റ് ചെയ്തൊക്കെയാണു കൊടുത്തിരിക്കുന്നത്. ഇനി സബ്ടൈറ്റിൽ കൃത്യമായി ഉണ്ടെങ്കിൽ പോലും ആ സിനിമ കാര്യമായി മനസ്സിലാകുമോ എന്നതു വേറെ ചോദ്യം...:)
ബേലാ ടാറിന്റെ Öszi almanach (1984) ഇംഗ്ലീഷിൽ Almanac of fall എന്നും Autumn almanac എന്നും രണ്ടു രീതിയിൽ പരിഭാഷപ്പെടുത്തി കാണാം. ഇതിൽ Almanac of fall ആണു ശരി. (കുടുംബ)ബന്ധങ്ങളുടെ തകർച്ചയുടെ ചരിത്രമാണ് ആ സിനിമയുടെ വിഷയം, ‘തകർച്ചയുടെ ചരിത്രം‘ എന്ന അർത്ഥത്തിലാണ് Almanac of fall ശരിയാകുന്നത്. Fall-ന് ഇംഗ്ലീഷിൽ Autumn എന്നും അർത്ഥമുള്ളതുകൊണ്ട് Autumn almanac എന്നും ചിലരൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്നു. ആ പടത്തിൽ Autumn-മൊന്നുമില്ല, fall മാത്രമേയുള്ളൂ...
സോഷ്യലിസത്തിലെ സബ്‌ടൈറ്റില്‍ ഗിമ്മിക്കുകള്‍ (?) ശ്രദ്ധിച്ചിരുന്നു റോബീ. പേരിലെ ഭാഷാവ്യത്യാസം, ശൈലീപരമായ വ്യതിയാനങ്ങള്‍ എന്നതിലുപരി ഇപ്പോള്‍ ഒരു സിനിമയ്ക്ക് പല പലസൈറ്റിലും പല സബ്‌ടൈറ്റിലുകള്‍ ലഭ്യമാണെന്നതും കൗതുകകരമാണ്. ഉദാ. ആന്റി ക്രൈസ്റ്റിന് തന്നെ 3 സബ്‌ടൈറ്റിലോ മറ്റോ നെറ്റിലുണ്ട്. (കാഴ്ചയയുമായി സിങ്ക് ചെയ്യുന്നത് തന്നെ) അതില്‍ ഒന്നില്‍ കഠിനഭാഷയുള്ള ഇംഗ്ലീഷും, മറ്റൊന്നില്‍ താരതമ്യേന ലളിതമായ ഇംഗ്ലീഷുമാണ് പദപ്രയോഗങ്ങളില്‍ സ്വീകരിച്ചിരിക്കുന്നത്. (സിനിമ ഇംഗ്ലീഷ് ഭാഷയില്‍ ആയതുകൊണ്ടാണ് വ്യത്യാസം മനസിലായത്) :D
@Anu: It isn't an article , just a note. What I really expect is a discourse. So contribute yourself :)
പുതുവത്സരാശംസകൾ
Post a Comment