Saturday, November 5, 2011

അഡിഗയും , ചേതനും

അരവിന്ദ് അഡിഗ : "അഡിഗയാകാനുള്ള ആഗ്രഹം  അടക്കിപ്പിടിച്ചുകൊണ്ടാണ് താങ്കള്‍ ചേതന്‍  ആകുന്നത് "
ചേതന്‍ ഭഗത് : " ചേതന്‍ ആകാനുള്ള ആഗ്രഹം  അടക്കി വച്ചുകൊണ്ടാണ് നിങ്ങള്‍ അഡിഗയാകുന്നത് "

( Revolution 2020 , Last man in tower എന്നിവ വായിച്ചതിനോടുള്ള പ്രതികരണമാണ് മുകളില്‍. ഉപയോഗിച്ചിരിക്കുന്ന ഭാഷ, തിരഞ്ഞെടുത്ത പ്രമേയം  എന്നിവ പരിഗണിച്ചാല്‍ അഡിഗയും, ചേതനും  തമ്മില്‍ വലിയ അകലമില്ല. പക്ഷേ എഴുത്തിലെ രീതിശാസ്ത്രത്തിലെ ചെറിയ വ്യത്യാസമാണ് ഇരുവരുടേയും ഇടങ്ങളെ അടയാളപ്പെടുത്തുന്നത്. ചെറിയ ശ്രമത്തില്‍ പരസ്പരം  മറികടക്കാമെന്നു തോന്നുന്ന ആ നേരിയ അകലം  മനപ്പൂര്‍വ്വം  പാലിക്കുന്നതിലെ ജാഗ്രതയാണ് അഡിഗയെ അഡിഗയും , ചേതനെ ചേതനുമാക്കി നിര്‍ത്തുന്നത്. )

------------
മൂലകഥ
------------
അമ്രപാലി  : "നൃത്തം ചെയ്യാനുള്ള ആഗ്രഹം  അടക്കിപ്പിടിച്ചുകൊണ്ടാണ് താങ്കള്‍ ഭിക്ഷുവായത് "
ബുദ്ധ ഭിക്ഷു : "സന്യസിക്കാനുള്ള ആഗ്രഹം ആഗ്രഹം  അടക്കി വച്ചുകൊണ്ടാണ് നിങ്ങള്‍ നഗരവധുവായത് "

1 comments:

ഷാരോണ്‍ said...

അഡിഗയും ചേതനും ഏകദേശം ഒരേ എഴുത്ത് സംസ്ക്കാരം ഉള്ളവരാണ്. ഒരു ബോളിവുഡ് ചുവ..

അഡിഗ ബുക്കര്‍ നേടി എന്ന വ്യത്യാസം മാത്രം..
എങ്കിലും എനിക്ക് മനസ്സിലാവാത്തത് വൈറ്റ് ടൈഗറില്‍ ബുക്കര്‍ നല്‍കി വാഴ്ത്താന്‍ എന്തുണ്ട് എന്നാണ്?

അങ്ങനെയെങ്കില്‍ ആടുജീവിതത്തിനു എത്ര ബുക്കര്‍ മതിയാവും? വീ കെ എന്നിന്റെ ഒക്കെ കാലിബര്‍ കണ്ടാല്‍ ഇവര്‍ ബോധം കെടുമല്ലോ?

 

(c)2009 Devadas V.M [ vm.devadas@gmail.com ]