(c) ml.wikipedia.org
ഡയലോഗുകളിലൂടെയാണ് നാം കൊച്ചിന്‍ ഫനീഹയെ ഓര്‍ക്കാന്‍ പോകുന്നത്. സ്വന്തം കഥാപാപാത്രങ്ങളെയും, സിനിമയേയും തിരിച്ചറിയാന്‍ ഉള്ള സിഗ്നേച്ചറുകളാണ് ഹനീഫയുടെ ഡയലോഗുകള്‍ (ഒരു പക്ഷേ എഴുതുന്നത് മറ്റൊരാള്‍ ആണെങ്കില്‍ കൂടെ). പഴയകാല ബലാല്‍സംഘ വില്ലന്റെ രൂപം ഓര്‍ത്തെടുക്കാന്‍ തന്നെ ഇപ്പോള്‍ ബുദ്ധിമുട്ടായിരിക്കുന്നു. ഓര്‍മ്മകള്‍ക്കു മേല്‍ ഹൈദ്രോസ് ചട്ടമ്പിയുടെ തുരുമ്പിച്ചു മൂര്‍ച്ചയില്ലാത്ത കത്തി പിടിവരെ ഇറങ്ങിയിട്ടുണ്ട്. നിഷ്ക്കളങ്കനായ അമ്മാവന്‍ , കെടുകാര്യസ്ഥനായ മാനേജര്‍, മണ്ടന്‍ പോലീസ്, ഭീരുവായ ഗുണ്ട....കൊമേഴ്സ്യല്‍ സിനിമകളില്‍ സ്വന്തം ഇടം ഫനീഫ തീര്‍ച്ചപ്പെടുത്തിയിരുന്നു. മുഖ-ശരീര രൂപത്തില്‍ ഒരുതരം 'ദ്രാവിഡ വഷളത്തം' ധ്വനിപ്പിക്കുന്ന ബോഡി ലാന്‍ഗ്വേജ് ആയിരുന്നു ഹനീഫയുടേത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഉദാ. ചന്ത്രക്കാറന്‍ , സൂരി നമ്പൂതിരി എന്നീ കഥാപാത്രങ്ങള്‍ക്കൊക്കെ പ്രോട്ടൊടൈപ്പ് ആക്കാവുന്ന തരത്തിലുള്ള രൂപപ്രകൃതി(അത് ഒരിക്കലും മോശമെന്നല്ല).
ഹനീഫയുടെ ചില സിഗ്നേച്ചര്‍ ഡയലോഗുകള്‍
(കടപ്പാട് : സുഹൃത്തുക്കള്‍ ഉള്‍പ്പെട്ട മെയില്‍ ത്രെഡിനും, ഫേസ്ബുക്ക് കമെന്റുകള്‍ക്കും)
""കീരിക്കാടന്‍ ചത്തേയ്... / എന്താടാ പന്നീ? കുത്തി മലത്തിക്കളയും ഞാന്‍ "
- ഹൈദ്രോസ് ചട്ടമ്പി (കിരീടം)
"ആശാനേ... ഈ കാലുകള്‍ എന്റേതാണ് ആശാനേ..."
- എല്‍ദോ (മാന്നാര്‍ മത്തായി സ്പീക്കിംഗ്)
"മത്തയും, കുമ്പളവും അടുത്ത് നടരുത്. മത്ത കുത്തിയാല് കുമ്പളം മുളയ്ക്കില്ല"
- പെടലി (മീശമാധവന്‍)
"പിള്ളേച്ചാ, നമുക്ക് തിരുവനന്തപുരത്തേക്കൊന്നു വിളിച്ചാലോ? / പിള്ളേച്ചാ, ശവത്തില്‍ കുത്തരുതേ...." - പെടലി (മീശമാധവന്‍ )
"അവന്‍ ശരിക്കും ഊമയാണ്, നമ്മളെ പറ്റിക്കാന്‍ വേണ്ടി സംസാരിക്കണ പോലെ ആക്റ്റ് ചെയ്യേണ്"
- ബോട്ട്മുതലാളി (പഞ്ചാബി ഹൗസ്)
"നിനക്കങ്ങനെയൊക്കെ പറയാം .. ഞാന്‍ കോഴിക്കോട് ചോദിക്കും. ജബജബജബ.." - ബോട്ട്മുതലാളി (പഞ്ചാബി ഹൗസ്)
"ഈ വര്‍ത്തമാനം പറയാത്ത ഭൂതത്തിന്റെ കയ്യിലാ ഇനി നമ്മുടെ ഭാവി" - ബോട്ട്മുതലാളി (പഞ്ചാബി ഹൗസ്)
"ഇവനെയാണോ നീ സുന്ദാരാന്ന് വിളിച്ചത്..."
- ഇന്‍സ്പെക്ടര്‍ വീരപ്പന്‍ കുറുപ്പ് (പറക്കും തളിക)
"നീ ധാരാവീ... ധാരാവീ എന്ന് കേട്ടിട്ടുണ്ടോ..." - ടാക്സി ഡ്രൈവര്‍ (പുലിവാല് കല്യാണം)
"മണവാളന്റെ അച്ഛനാണൊ? കണ്ടാൽ പറയില്ല..ഒരു ഛായയുമില്ല" – ടാക്സി ഡ്രൈവര്‍ (പുലിവാൽക്കല്യാണം)
"ആദ്യത്തെ കൊലയായത് കൊണ്ട് അപ്പൊ തന്നെ ആള് ചത്തു..പരിചയക്കുറവേ"
- മാനേജര്‍ (തുറുപ്പ് ഗുലാൻ)
"...അപ്പത്തന്നെ സെര്‍ട്ടീട്ടും തന്നു. കിട്ടുണ്ണി എലിഫന്റ് ബി.എ"
- ആനപ്പാപ്പാന്‍ കിട്ടുണ്ണി (നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക)
"അത് അവിടുന്ന് എടുക്കുമ്പോള് നിന്റെ കയ്യിലല്ലേ ഉള്ളത്. അത് നിന്റെ കയ്യിലുണ്ടെന്ന് മറ്റാരും അറിയരുതെന്നാ അച്ചായന് പറഞ്ഞത്. മനസിലായോ?"
-അച്ചായന്‍ (കാക്കക്കുയില്‍)
“ദേ സായിപ്പേ... ദിസീസ് എ വാഷിങ്ങ് സോപ്പ്.... നോട്ട് കുളിക്കത്സ്....!”
-ഫിലിപ്പോസ് അങ്കിള്‍ (സ്വപ്നക്കൂട്..)
*
ഹനീഫയ്ക്ക് വിട !!!
13 comments:
മലയാളത്തിന്റെ മനമറിഞ്ഞ ഹാസ്യസാമ്രാട്ടിന് അശ്രുപൂജ.. കൊച്ചിൻ ഹനീഫയ്ക്ക് ആദരാൻജലികൾ
“നിര്‍ത്തി.... നിര്‍ത്തി... ഇനി പന്ത്രണ്ട് ചഡ്ഡിയും കൂടിയേയുള്ളൂ... അത് കഴിഞ്ഞാല്‍ ഈ കൊല്ലം അലക്കണ്ട....!!”
ഫിലിപ്പോസ് അങ്കിള്‍ (സ്വപ്നക്കൂട്..)
(((((ആദരാഞ്ജലികള്‍...)))) :(
കൊച്ചിൻ ഹനീഫയ്ക്ക് ആദരാഞ്ജലികള്‍.
www.tomskonumadam.blogspot.com
ആദരാഞ്ജലികള്‍.
ആദരാഞ്ജലികള്‍
(ഓഫ്: പഞ്ചാബി ഹൗസിലെ കഥാപാത്രം ഗംഗാധരനും മീശമാധവനിലെ കഥാപാത്രം ത്രിവിക്രമനും ആണ്.)
സ്ലോ മോഷനില്‍ വീഴാനെനിക്കറിയില്ല സിസ്റ്റര്‍ (പഞ്ചാബി ഹൗസ്)
ആദരാഞ്ജലികള്‍
ജീവിതം കൊണ്ടു ചിരിപ്പിച്ചും മരണം കൊണ്ടു കരയിച്ചും ഇദ്ദേഹം യാത്രയാവുന്നു.. ഭാഗ്യപ്പെട്ട കലാകാരാ ഇനി സമാധാനത്തില്‍ വിശ്രമിക്കുക..
ഹനീഫയ്ക്ക് വിട - ആദരാഞ്ജലികള്‍...
പൊട്ടനും പോയി ചട്ടനും പോയി ബോട്ടും കിട്ടി എന്നുമ്പറഞ്ഞ് ചിരിച്ചോണ്ട് തിരിഞ്ഞു നടന്നു പോയ പാർട്ടിയാ..!
ആദരാഞ്ജലികൾ..!
കൈവച്ച മേഖലയിലെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ച് (സിനിമകളില്‍ കൂടെയാണേങ്കില്‍ പോലും) വല്ലാത്തൊരു അടുപ്പവുമായി നമ്മോടൊപ്പം നടന്നിരുന്നയാള്‍...
ഹനീഫചേട്ടനു ആദരാഞ്ജലികളര്‍പ്പിയ്ക്കുന്നു
Maannaar maththaayi speaking le aa Ottavum, kiriiTaththile mOhanlaal nte pinnaale kaili pinnil piTichche nechu virichchuLLa naTaththavum OrkkumpOL...
:-(
Upasana
ഹാസ്യസാമ്രാട്ടിന് അശ്രുപൂജ
നന്നായിട്ടുണ്ട്..
Post a Comment