Monday, February 1, 2010

ഓപ്പറേഷൻ ഡന്യൂബ്

 പ്പറേഷൻ ഡന്യൂബ് : കറുത്ത നർമ്മം നിറഞ്ഞ ക്ലീഷേകളുടെ പൂർത്തീകരണം

 (c) http://ferdyonfilms.com

ചിത്രം                    : ഓപ്പറേഷൻ ഡന്യൂബ് [Operation Danube]
സംവിധായകൻ       : ജാസെക് ഗോമ്പ്    [Jacek Glomb]
രാജ്യം                    : പോളണ്ട്                        
ദൈർഘ്യം              : 104 മിനിറ്റ്
ഇതിവൃത്ത സൂചിക   : ലോകമഹായുദ്ധം / വാഴ്സോ ഉടമ്പടി / സോവിയറ്റ് അധിനിവേശം / സൈനിക മുന്നേറ്റം / രാഷ്ട്രീയാക്ഷേപഹാസ്യം / പോളണ്ട്-ചെക്കോസ്ലോവാക്യ-ജെർമ്മനി


ചരിത്രം / പശ്ചാത്തലം
ലോക മഹായുദ്ധം എന്നറിയപ്പെടുന്നുവെങ്കിലും ഒന്നാം ലോകമഹായുദ്ധത്തിന്[1914-1918] പ്രധാന വേദിയായത് യൂറോപ്യൻ വൻകരയാണ്. സഖ്യശക്തികളും(ഫ്രാൻസ്, റഷ്യ, ബ്രിട്ട, ഇറ്റലി, അമേരിക്ക) അച്ചുതണ്ടു ശക്തികളും(ഓസ്ട്രിയ-ഹംഗറി, ർമ്മനി, റിയ, ഓട്ടോമ സാമ്രാജ്യം) ചേരി തിരിഞ്ഞ് പങ്കെടുത്ത യുദ്ധം പലരാജ്യങ്ങളുടെ തകർച്ചയ്ക്കും, നിർമ്മാണത്തിനും, അതിർത്തി നിർണ്ണയത്തിനും വഴി തെളിയിച്ചു. ഓസ്ട്രിയ-ർമ്മനി-ഓട്ടോമ-റഷ്യ സാമ്രാജ്യങ്ങൾ പൂർണ്ണമായോ ഭാഗികമായോ തകർച്ച നേരിട്ടു. ചെക്കോസ്ലൊവാക്യ, യൂഗോസ്ലാവിയ, പോളണ്ട് എന്നിങ്ങനെ പുതിയ രാജ്യങ്ങ പിറവിയെടുക്കുകയോ പുനഃസ്ഥാപിക്കപ്പെടുകയോ ചെയ്തു. യുദ്ധാനന്തരം ലോകസമാധാനത്തിനു വേണ്ടി സ്ഥാപിച്ച ലീഗ് ഓഫ് നേഷൻസി നിന്ന് 1933 ക്ടൊബറിൽ ജർമ്മനി പിന്മാറി. ജർമ്മനിയുടെ പടിഞ്ഞാറു പടിഞ്ഞാറു ഭാഗത്തുള്ള റൈൻ നദിയുടെ ഇരുകരകളേയും, ജർമ്മൻ ഭാഷ സംസാരിക്കുന്ന ഭൂപ്രദേശങ്ങളേയും ഏകീകരിക്കുന്നതിന്റെ ഭാഗമായി 1938 ഓസ്ട്രിയയെ ആക്രമിച്ചു. ശേഷം, ചെക്കൊസ്ലൊവക്യയിലെ സുറ്റെൻലാൻഡിനു മേൽ ർമ്മനി അവകാശം ഉന്നയിച്ചു.‍ ഒന്നാം ലോകമഹായുദ്ധാനന്തരം ചെക്കൊസ്ലൊവാക്യയുടെ നിയന്ത്രണം ഫ്രാൻസ്, ബ്രിട്ട, ഇറ്റലി എന്നീ രാജ്യങ്ങൾക്കായിരുന്നെങ്കിലും യുദ്ധം ഒഴിവാക്കുന്നതിനായി മ്യൂനിച്ച് ഉടമ്പടി പ്രകാരം സുറ്റെൻലാൻഡ് ർമ്മനിയ്ക്കു കൈമാറി. പക്ഷേ, 1939 ജർമ്മനി പോളണ്ടിനെ ആക്രമിക്കുന്നതോടു കൂടി രണ്ടാം ലോകമഹായുദ്ധത്തിന്[1939-1945] ആരംഭമായി. സഖ്യകക്ഷികളുടേയും(അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന, ബ്രിട്ടൻ, ഫ്രാൻസ്), അച്ചുതണ്ടുശക്തികളുടേയും(ജർനി, ജപ്പാൻ, ഇറ്റലി) നേതൃത്വത്തിൽ നടന്ന യുദ്ധത്തിൽ എഴുപതിൽ പരം രാജ്യങ്ങൾ പങ്കെടുത്തു. പടിഞ്ഞാറു നിന്ന് ജർമ്മനിയുടേയും, കിഴക്കു നിന്ന് സോവിയറ്റ് യുണിയന്റേയും ആക്രമണത്തിൽ തകർന്ന പോളണ്ടിനെ ഇരുകൂട്ടരും ഭാഗിച്ചെടുത്തു.

1968 ചെക്കോസ്ലോവാക്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാമത്തെ സെക്രട്ടറിയായി അലക്സാണ്ടർ ദുബ്ചെക് തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് അദ്ദേഹം നേതൃത്വം നൽകിയ രാഷ്ട്രീയ നീക്കങ്ങൾ പ്രാഗ് വസന്തമെന്ന പേരിൽ അറിയപ്പെടുന്നു. അത് വാഴ്സോ ഉടമ്പടിയിൽ നിന്നുള്ള വ്യതിചലനമാണെന്ന് ആരോപിച്ച് 1968 ആഗസ്റ്റ് 20ന് ബ്രഷ്നേവിന്റെ സോവിയറ്റ് പട്ടാളം ചെക്കോസ്ലോവാക്യയിലേക്ക് സൈനികമുന്നേറ്റം ആരംഭിച്ചു. ദുബ്ചെകിനെ അറസ്റ്റുചെയ്ത് മോസ്കോയിലേക്ക് നാടുകടത്തി.

ോൾഗ കഴിഞ്ഞാൽ യൂറോപ്പിലെ വലിയ നദിയാണ് ഡന്യൂബ്(ഡുനാഷ്). ജർമ്മൻ ഘോരവനാന്തരങ്ങളിൽ നിന്ന് ഉൽഭവിക്കുന്ന നദി മദ്ധ്യ-കിഴക്കൻ യൂറോപ്പിലൂടെ ഒഴുകി ടലിൽ പതിക്കുന്നു. ജെർമ്മനി, ആസ്ട്രിയ, സ്ലോവാക്യ, ഹംഗറി, ക്രൊയേഷ്യ, സെർബിയ, റൊമേനിയ, ബൾഗേറിയ, മോൾഡോവ, ഉക്രൈൻ എന്നീ രാജ്യങ്ങളിൽ ഡന്യൂബ് നദിയുടെ സാന്നിദ്ധ്യമുണ്ട്.


ഓപ്പറേഷൻ ഡന്യൂബ് എന്ന ദൌത്യം
വാഴ്സാ ഉടമ്പടിയിൽ നിന്ന് വ്യതിചലിച്ച് സാമ്രാജ്യത്വപക്ഷത്തേക്ക് നീങ്ങാനുള്ള സാദ്ധ്യതയുണ്ട് എന്ന അഭ്യൂഹപ്രകാരം 1968 പോളണ്ട്, സോവിയറ്റ് യൂണിയൻ, ഹംഗറി തുടങ്ങിയ രാഷ്ട്രങ്ങൾ ചെക്കോസ്ലോവാക്യയിലേക്ക് സൈനികാധിനിവേശം ആരംഭിക്കുന്നു. ഓപ്പറേഷൻ ഡന്യൂബ് എന്ന പീരങ്കിപ്പടനീക്കത്തിന്റെ ഭാഗമായി ചെക്കോസ്ലാവിയയിലേക്ക് നീങ്ങുന്ന പോളിഷ് സൈനികരുടെ ചെയ്തികളും, ജീവിതവും, തദ്ദേശീയരുമായുള്ള ഇടപെടലുകളുമാണ് തുടർന്ന് കറുത്ത ഹാസ്യത്തിന്റെ മേമ്പൊടിയിൽ പ്രേക്ഷകനു മുന്നിലെത്തുന്നത്. സൈനിക നീക്കത്തിനുള്ള  അടിയന്തിര ഉത്തരവുമായി ഭർത്താവായ ക്യാപ്റ്റൻ ഗ്രെസൽ അർദ്ധരാത്രിയിൽ ക്യാമ്പിലെത്തുന്നതോടെ തന്റെ കീഴുദ്ധ്യോഗസ്ഥൻ റൊമെക്കുമായുള്ള രതി പാതി വഴിയിലുപേക്ഷിച്ച്, ഭർത്താവിനു പിടികൊടുക്കാതെ, യൂണിഫോം ധരിച്ച് പരേഡ് ഗ്രൌണ്ടിൽ കർമ്മ നിരതയാകുന്ന േജർ ഗ്രാസിയോവയുടെ പ്രസംഗത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്.

പോളണ്ട് നിങ്ങൾക്ക് അമ്മയാണെങ്കിൽ അയൽ രാജ്യമായ ചെക്കോസ്ലോവാക്യ സഹോദരിയാണ്. സ്വന്തം സഹോദരി വഴി പിച്ചു പോകാതെയും, അവളെ അർഹരല്ലാത്തവർ ഭോഗിക്കാതെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സഹോദരന്മാരായ നിങ്ങൾക്കാണ്. കഴിയുന്നതും തദ്ദേശീയരോട് നയത്തിലും, സൌഹൃദത്തിലും പെരുമാറുക എന്ന പാതിരാത്രി ഉപദേശത്തോടെയാണ് േജർ ഗ്രാസിയോവ തന്റെ കീഴിലുള്ള പീരങ്കിപ്പടയാളികളെ യുദ്ധസജ്ജരാക്കുന്നത്. പട്ടാളക്യാമ്പിൽ വെച്ച് തന്റെ ജാരസംസർഗം പിടിക്കാനുള്ള ശ്രമത്തിൽ കാലിനു പരിക്കേറ്റ ഭർത്താവിനോടൊപ്പം അവർ യുദ്ധമുന്നണിയിലേക്ക് സഞ്ചരിക്കുന്നു. ഗ്രാസിയോവയുടെ ജാരൻ റൊമെക്കിന് കിട്ടുന്നതാകട്ടെ ലേഡി ബേർഡ് എന്ന പഴഞ്ചൻ പാറ്റൺ ടാങ്കാണ്. സർജെന്റ് സെക്കിന്റെ നേതൃത്വത്തിൽ ഫ്ലോറിയൻ, റൊമെക് എന്നിവർ ലേഡി ബേർഡിൽ അതിർത്ഥി കടക്കുന്നു. വാഹനത്തിന്റെ പഴക്കത്താലുള്ള മന്ദഗതി, കാലാവസ്ഥ, വഴിയോരക്കാഴ്ചകൾ, ചെക്കോസ്ലോവാക്യൻ സുന്ദരികൾ, ഉറക്കം എന്നിവ ലേഡി ബേർഡിനേയും, അതിലെ പട്ടാളക്കാരേയും പോളിഷ് പീരങ്കിപ്പടയിൽ നിന്ന് ഒറ്റപ്പെടുത്തുന്നു. അതു തിരിച്ചറിയുന്നതോടെ പട്ടാളക്കാർക്കുണ്ടാകുന്ന പരിഭ്രമത്തിൽ ലേഡി ബേർഡ് ഇരച്ചുകയറി ഇടിച്ചു നിൽക്കുന്നതാകട്ടെ ചെക്കോസ്ലൊവാക്യയിലെ ഒരു ബിയ പാർലറിലാണ്. ചെറുപട്ടണത്തിൽ ഒരുപാട് കാലം സേവനമനുഷ്ഠിച്ച പോസ്റ്റുമാസ്റ്ററുടെ യാത്രയയപ്പു ചടങ്ങുകൾ നടക്കുന്ന ബിയർ പാർലറിന്റെ ചുമരിടിച്ചു തകർത്താണ് സർജെന്റ് ഐസക്കും, കൂട്ടാളികളും ചെക്കോസ്ലോവാക്യൻ മണ്ണിൽ കാലുകുത്തുന്നത്.

ചെക്കോസ്ലോവാക്യയിലെ സഖ്യകക്ഷി പട്ടാളക്യാമ്പ്
ലേഡി ബേർഡിലെ പട്ടാളക്കാരും തദ്ദേശീയരും തമ്മിലുള്ള ബന്ധം,
കൂട്ടം തെറ്റിയ ടാങ്ക് അന്വേഷിച്ചു പുറപ്പെടുന്ന മേജർ ഗ്രാസിയോവയും, ഭർത്താവ് ക്യാപ്റ്റൻ ഗ്രെസലും
എന്നിങ്ങനെ മൂന്ന് പശ്ചാത്തലങ്ങളിലൂടെയാണ് തുടർന്ന് സിനിമ കടന്ന് പോകുന്നത്. മുഴുവൻ സമയവും രാജ്യസ്നേഹത്താൽ വിതുമ്പുന്ന സർജെന്റ് ഐസക്കിന് എന്ത് വിലകൊടുത്തും ലേഡി ബേർഡിനെ നന്നാക്കിയെടുത്ത് യുദ്ധമുന്നണിയിലെത്തുക്കുക എന്ന ലക്ഷ്യമാണുള്ളത്. തദ്ദേശീയരോട് സംസാരിക്കുന്നതിൽ ഭാഷ സർജെന്റിന് തടസമാകുന്നു. ഫ്ലോറിയൻ എന്ന സൈനികനാണ് സ്വയം ദ്വിഭാഷിയായി അദ്ദേഹത്തെ സഹായിക്കുന്നത്. എന്നാൽ തന്റെ രാജ്യത്തേയ്ക്ക് അതിക്രമിച്ചു കയറിയവരോട് അത്ര മയത്തിലല്ല ബിയർ പാർലറിന്റെ ഉടമ ആന്ദ്രേ എന്ന വൃദ്ധ പെരുമാറുന്നത്. തക്കതായ പ്രതിഫലമോ, സേവനമോ ഇല്ലാതെ ഒരു കഷ്ണം ഇറച്ചിയോ, ഒരു കോപ്പ ബിയറോ നൽകാൻ പോലും അവർ തയ്യാറാല്ല. പക്ഷേ, ആന്ദ്രേയുടെ അകന്ന ബന്ധു ഹെലൻ എന്ന ചെക്ക് സുന്ദരിയ്ക്ക് ആദ്യനോട്ടത്തിൽ തന്നെ പട്ടാളക്കാരൻ റോമെക്കിനോട് പ്രണയം തോന്നുന്നു. തിരക്കുകളിൽ നിന്ന് മാറി എപ്പോഴാണ് റൊമെക്കുമൊത്ത് സ്വകാര്യനിമിഷങ്ങൾ ചിലവഴിക്കാൻ സാധിക്കുക എന്ന ആശങ്ക യിലാണവൾ. ലേഡി ബേർഡിനു സംഭവിച്ച അപകടത്തിൽ, ജീവൻ നഷ്ടമായ തന്റെ പ്രാവുകളെ ഓർത്ത് ദുഖിതനാകുന്ന എഡ്ക്ക, യാത്രയയപ്പ് അലങ്കോലമാക്കിയ പോളിഷ് പട്ടാളക്കാരോട് കുൽക്കയ്ക്ക് അമർഷമാണുള്ളത്. ബിയർ പാർലറിന്റെ മുകൾ നിലയിൽ തങ്ങൾ നടത്തുന്ന ചെറിയ റേഡിയോ സ്റ്റേഷന്റെ സാങ്കേതികത്തകരാറു പരിഹരിക്കാനായി പോളിഷ് പാറ്റൻ ടാങ്കിൽ നിന്ന് ആംപ്ലിഫയർ മോഷ്ടിക്കാനുള്ള ശ്രമത്തിലാന് തീവ്രദേശീയവാദികളായ പെട്രയും, സുഹൃത്തും. ശ്രമത്തിനിടയിൽ അവൾ ഫ്ലോറിയനുമായി പ്രണയത്തിലാകുന്നു. എങ്ങനെയെങ്കിലും പാറ്റൻടാങ്ക് നന്നാക്കിയെടുത്ത് തങ്ങളുടെ പ്രവിശ്യയിൽ നിന്ന് പട്ടാളക്കാരെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് െക്കാനിക്ക് ആയ ജാസി. ൾക്കൂട്ട ബഹളങ്ങളിൽ നിന്നൊഴിഞ്ഞു മാറി ജാർസിയുടെ മൂകയും, ബധിരയുമായ മകൾ

ചെറു പട്ടണത്തിലേക്ക് ഇരച്ചു കയറി ആക്രമണം തുടങ്ങുന്ന സോവിയറ്റ് ടാങ്കിനെ ചെറുത്തു തോൽപ്പിക്കുന്നതോടെ വിദ്വേഷത്തിന്റെ ആദ്യ മണിക്കൂറുകൾക്ക് ശേഷം ലേഡി ബേർഡ് എന്ന ോളിഷ് പട്ടാളടാങ്കും, ആന്ദ്രെയുടെ ചെക്കോസ്ലോവാക്യൻ ബിയർപാർലറും തമ്മിൽ സൌഹൃദത്തിലാകുന്നു. സോവിയറ്റ് ആക്രമണത്തിൽ മെക്കാനിക് ജാർസിയ്ക്ക് മകളെ നഷ്ടപ്പെടുന്നു. സഖ്യകക്ഷികളിൽ പെട്ട സോവിയറ്റ് സേനയോട് തന്നെ യുദ്ധം ചെയ്യേണ്ടി വന്നതിന്റെ പ്രത്യാഘാതം എന്താകുമെന്ന് തിരിച്ചറിയുന്നതോടെ, തദ്ദേശീയരായ കാമുകിമാരോടൊപ്പം ലേഡി ബേർഡിലേറി പട്ടാളക്കാർ ഓസ്ട്രിയ തലസ്ഥാമാ വിയന്നയിലേക്ക് പലായനം ആരംഭിക്കുകയാണ്. പട്ടാളക്യാമ്പിലേക്ക് സഖ്യകക്ഷികളുടെ കൂടുതൽ സേനകൾ വന്നെത്തിക്കൊണ്ടിരിക്കുന്നു. അവർ ഗതകാല യുദ്ധകഥകളും, സമകാലിക രാഷ്ട്രീയത്തോടുള്ള അമർഷവും പങ്കുവെച്ചുകൊണ്ട് മദ്യപിക്കുന്നു. എന്നാൽ തന്റെ കമാന്റിൽ നിന്ന് കൂട്ടം തെറ്റിപ്പോയ ടാങ്ക് അന്വേഷിച്ചു പോകുന്ന മേജർ ഗ്രാസിയോവയോടൊത്ത് മോട്ടോർ സൈക്കിളിൽ യാത്ര തിരിക്കുകയാണ് സംശയക്കാരൻ ഭർത്താവായ ഗ്രസെൽ. ടാങ്ക് കണ്ടെത്താനുള്ള ശ്രമത്തിനിടെ സംഭവിക്കുന് അബദ്ധങ്ങളിൽ നിന്നും, അപകടങ്ങളിൽ നിന്നും രക്ഷപ്പെടാൻ പരസ്പരം സഹായിക്കുന്നതോടെ നഷ്ടപ്പെട്ട പ്രണയം അവരുടെ ദാമ്പത്യത്തിലേക്ക് മടങ്ങി രുന്നു. നഷ്ടപ്പെട്ട പാറ്റൻ ടാങ്ക് കണ്ടെത്തുന്നതിലും നല്ലത് പാർലറിലെ തണുത്ത ബിയർ നുണയുന്നതാണെന്ന് ഗ്രാസെൽ ഭാര്യയെ ഉപദേശിക്കുന്നു. അതേ സമയം ലേഡി ബേർഡും, അതിലെ യാത്രക്കാരും യുദ്ധമില്ലാത്ത രാജ്യം തേടി സഞ്ചാരം തുടരുകയാണ്

Photo of Jacek Glomb | (c) http://www.dwutygodnik.com.pl

യുദ്ധത്തിന്റെ പിന്നാമ്പുറങ്ങളിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന , യുദ്ധക്കൊതിയില്ലാത്ത സാധാരണ ക്കാരുടെ ജീവിതങ്ങളിൽ എന്ത് സംഭവിക്കുന്നു എന്ന നിരീക്ഷണ സാദ്ധ്യതയാണ് ഓപ്പറേഷൻ ഡന്യൂബ്. യുദ്ധഭീകരതയെ മനുഷ്യബന്ധങ്ങളുടെ പശ്ചാത്തലത്തിൽ വിവരിക്കാനായി സംവിധായകൻ സ്വീകരിച്ചിരുന്ന മാർഗം ആക്ഷേപഹാസ്യത്തിന്റേതാണ്. സൌഹൃദനയത്തിന്റെ ഭാഗമായി ബിയർ പാർലറിൽ വിടുപണി ചെയ്താൽ പോലും ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ആഹാരം തരപ്പെടുത്താത്ത പോളിഷ് പട്ടാളക്കാർ, മദ്യപിക്കുന്നതിനിടെ അമർഷത്താൽ ചഷകത്തിന്റെ ചില്ലുകടിച്ചു പൊട്ടിക്കുന്ന സോവിയറ്റ് സൈനികൻ, അതിക്രമിച്ചു കടന്ന പട്ടണത്തിലെ നിവാസികളോട് സൌഹൃദത്തിൽ പെരുമാറുന്ന പോളിഷ് പട്ടാളക്കാർ, തദ്ദേശീയർക്കു നേരെ ആക്രമണം അഴിച്ചു വിടുകയും വെടിയുതിർക്കുകയും ചെയ്യുന്ന സോവിയറ്റ് സേന, സംഗീതം-ബിയർ-പ്രണയം-സൌഹൃദം, വെടിയൊച്ച-രക്തം-മരണം-ആക്രമണം എന്നിങ്ങനെ നന്മ-തിന്മ / കറുപ്പ്-വെളുപ്പ് ലോജിക്കുകൾ ആധാരമായ കറുത്ത ഹാസ്യത്തിന്റെ ക്ലീഷേകളുടെ പുറത്താണ് ഓപ്പറേഷൻ ഡന്യൂബ് എന്ന പൊളിറ്റിക്കൽ കോമഡി ചിത്രത്തെ ഒരുക്കിയിരിക്കുന്നത്. പോളിഷ് ാടകവേദിയി നിന്ന് സിനിമയിലേക്കു വന്ന ജാസെക് ഗോമ്പിന്റെ ആദ്യ ചിത്രമാണിത്. എന്നാൽ ഒരു സംവിധായകന്റെ ആദ്യ ചിത്രമെന്ന തോന്നൽ ഒരിടത്തും ഉണ്ടാക്കാത്തവിധം മനോഹരമായ ഒരനുഭവമാണ് ഓപ്പറെഷൻ ഡന്യൂബ് കാഴ്ചവെയ്ക്കുന്നത്. ലോകമഹായുദ്ധത്തിന് ശേഷമുള്ള സൈനികാധിനിവേശത്തെ ഒരു ബിയർപാർലറിനകത്ത് രാഷ്ട്രീയമായ ഇതിവൃത്ത സാധ്യതകൾ കൈമോശം വരാതെ, ഹാസ്യത്തിന്റെ അകമ്പടിയോടെ, എണ്ണത്തിൽ കുറവ് അഭിനേതാക്കളെ ഉപയോഗിച്ച് ചിത്രീകരിക്കുന്നതിൽ നാടകസാങ്കേതികതയുടെ കരുത്തും, രംഗമികവും ജാസെക് ഗോമ്പിനെ തീർച്ചയായും സഹായിച്ചിരിക്കണം. ആത്മവിശ്വാസത്താലാണ് ഞാൻ ഐഡിയോളജിയെ ഗൌനിക്കുന്നില്ല അല്ല, മറിച്ച് മാനവികചരിത്രത്തിന്റെ വീക്ഷണത്തിൽ, ഇത് തിരിച്ചറിവിന്റെ സിനിമയാണ് എന്ന് തുറന്നടിക്കുന്നത്. ഇരുണ്ട രാഷ്ട്രീയനീക്കങ്ങളുടെ ഇരകളായി ശത്രു-മിത്ര സങ്കൽപ്പങ്ങൾ വെച്ച് പുലർത്തുന്ന ജനതയുടെ കാഴ്ചയിലേക്ക് കടന്നുവരുന്ന സമാധാനത്തിന്റെ നേർത്ത പ്രകാശക്കീറിന് പോലും പരിവർത്തനത്തിന്റെ അനന്ത സാധ്യതകളുണ്ടെന്ന് തെളിയിക്കുകയാണ് ഓപ്പറേഷൻ ഡന്യൂബ്.


വാൽക്കഷ്ണം
ചെന്നൈ ഫിലിം ഫെസ്റ്റിൽ വെച്ചു നടന്ന ഓപ്പൺ ഫോറത്തിൽ Operation Danube, GeneRal Nil എന്നീ പോളിഷ് ചിത്രങ്ങളുടെ സംവിധായകരുണ്ടായിരുന്നു. "എന്തുകൊണ്ടാണ് സമീപകാല പോളിഷ്/ചെക്ക് സിനിമകളി ലോകമഹായുദ്ധം തുടർ വിഷയമാകുന്നത്?" എന്നൊരു ചോദ്യം അവർക്ക് നേരിടേണ്ടി വന്നു. ലോകമഹായുദ്ധകാലത്ത്/അതിനു ശേഷമുള്ള സോവിയറ്റ് അധിനിവേശക്കാലത്ത് തങ്ങൾക്കു നഷ്ടപ്പെട്ട മുത്തച്ഛനും, അച്ഛനും, സഹോദരനും, അമ്മാവനും ഒക്കെ എന്തു സംഭവിച്ചു എന്ന് അറിയാത്ത ഒരു ജനത ഇനിയും അവിടങ്ങളി ബാക്കിയുണ്ടെന്നായിരുന്നു മറുപടി. ഒരുപാട് "അപ്രത്യക്ഷമാകലുകളുടെ" കാലഘട്ടം. 1989വരെ ർകാർ രേഖക രിശോധിക്കാ ർക്കും നിവൃത്തിയുണ്ടായിരുന്നില്ല. സമീപ കാലത്താണ് പഴയ പ്രഖ്യാപനങ്ങളുടേയും, രാഷ്ട്രീയ ഗൂഡനീക്കങ്ങളുടേയും ഒക്കെ വിശദവിരങ്ങ ഗവണ്മെന്റ് ർക്കൈവി നിന്ന് ലഭ്യമായി തുടങ്ങുന്നത്. അതിനാ ഇത്തരം രാഷ്ട്രീയ സിനിമക ഇനി വരുന്നതേ ഉള്ളൂ എന്നായിരുന്നു സംവിധായകരുടെ മറുപടി. “കമ്യൂണിസ്റ്റ് ഗവണ്മെന്റ് ഭരിക്കുന്ന കേരളത്തി നടന്ന ഫിലിം ഫെസ്റ്റിവെലി പോലും ങ്ങളുടെ ആന്റി-കമ്യൂണിസ്റ്റ് സിനിമക നല്ല പ്രതികരണവും, കൈയ്യടിയും കിട്ടിയെന്ന് അവ പറയുന്നത് കേട്ടു. (സ്റ്റാലി-ബ്രഷ്നേവ് അധിനിവേശത്തിന്റെ ഇരക, അതേ അളവുകോലാണ് ഇന്ത്യയിലെ കേരളത്തിലും വെച്ചത്) ചർച്ച നടക്കുന്നതിനിടയിൽ .വി വിജയന്റെ ഗുരുസാഗരത്തിൽ നിന്ന് പോളണ്ടും, ചെക്കോസ്ലാവിയയും എല്ലാം പരാമർശ മുറുമുറുക്കലുകളായി ചെവിയിൽ പതിഞ്ഞു. കൂട്ടത്തി സംവിധായകരോടായി "പോളണ്ടിനെക്കുറിച്ച് ഇനിയൊരക്ഷരം മിണ്ടിപ്പോകരുത് " എന്ന് മലയാളത്തി ആരോ വിളിച്ചു കൂവുന്നു. കറുത്ത നർമ്മത്താൽ ക്ലീഷേക എല്ലാം പൂർത്തിയാകപെട്ടു....

2 comments:

അനൂപ് അമ്പലപ്പുഴ said...

Good layout!

Pramod.KM said...

വിശദമായ ഈ പരിചയപ്പെടുത്തലിന് നന്ദി ദേവദാസ്:)

 

(c)2009 Devadas V.M [ vm.devadas@gmail.com ]