പന്നിവേട്ട എന്ന നോവലിന്റെ പുതിയ പതിപ്പ് ചിന്ത പബ്ലിഷേർസ് ഉടനെ ഇറക്കുമെന്ന സന്തോഷം പങ്കുവെയ്ക്കുന്നു. ഈ നോവലിന്റെ ആദ്യപതിപ്പ് 2010ലാണ് പുറത്തിറങ്ങിയത്. നാലഞ്ചു വർഷമായി പുസ്തകം ഔട്ട് ഓഫ് പ്രിന്റായിരുന്നു. കന്നി എം ആണ് ഈ കവർ രൂപകൽപ്പന നടത്തിയിരിക്കുന്നത്. ചെന്നൈയിൽ വെച്ചുള്ള ഒരു സൗഹൃദസംഭാഷണത്തിനിടെ പന്നിവേട്ടയുടെ പുതിയ പതിപ്പിറക്കുന്നതിനെപ്പറ്റി ആദ്യമായി സംസാരിക്കുകയും തുടർന്നുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തത് രാജേഷ് ചിറപ്പാടായിരുന്നു. ഏവർക്കും സ്നേഹസന്തോഷങ്ങൾ… കൊച്ചിയിൽ ജീവിച്ച കാലത്തെ ഓട്ടപ്പാച്ചിലുകൾക്കും മടിപിടിച്ചുറക്കങ്ങൾക്കും... അക്കാലത്തെ ആമയോട്ടത്തിലും മുയലുറക്കത്തിലും കൂടെ നിന്ന സുഹൃത്തുക്കൾക്കും ഈ പുസ്തകം സമർപ്പിക്കുന്നു.
Monday, January 15, 2018
പന്നിവേട്ട (നോവൽ) - പുതിയ പതിപ്പ് / ചിന്ത പബ്ലിഷേർസ്
പന്നിവേട്ട എന്ന നോവലിന്റെ പുതിയ പതിപ്പ് ചിന്ത പബ്ലിഷേർസ് ഉടനെ ഇറക്കുമെന്ന സന്തോഷം പങ്കുവെയ്ക്കുന്നു. ഈ നോവലിന്റെ ആദ്യപതിപ്പ് 2010ലാണ് പുറത്തിറങ്ങിയത്. നാലഞ്ചു വർഷമായി പുസ്തകം ഔട്ട് ഓഫ് പ്രിന്റായിരുന്നു. കന്നി എം ആണ് ഈ കവർ രൂപകൽപ്പന നടത്തിയിരിക്കുന്നത്. ചെന്നൈയിൽ വെച്ചുള്ള ഒരു സൗഹൃദസംഭാഷണത്തിനിടെ പന്നിവേട്ടയുടെ പുതിയ പതിപ്പിറക്കുന്നതിനെപ്പറ്റി ആദ്യമായി സംസാരിക്കുകയും തുടർന്നുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തത് രാജേഷ് ചിറപ്പാടായിരുന്നു. ഏവർക്കും സ്നേഹസന്തോഷങ്ങൾ… കൊച്ചിയിൽ ജീവിച്ച കാലത്തെ ഓട്ടപ്പാച്ചിലുകൾക്കും മടിപിടിച്ചുറക്കങ്ങൾക്കും... അക്കാലത്തെ ആമയോട്ടത്തിലും മുയലുറക്കത്തിലും കൂടെ നിന്ന സുഹൃത്തുക്കൾക്കും ഈ പുസ്തകം സമർപ്പിക്കുന്നു.
Labels:
പുസ്തകം
0 comments:
Post a Comment