(മാതൃഭാഷ-ഒന്നാംഭാഷ-ബോധനഭാഷ വിഷയത്തിൽ ചില സുഹൃത്തുക്കളുമായി മുമ്പൊരിക്കൽ തർക്കിച്ച മെയിൽ ത്രെഡിൽ നിന്ന് ചേർത്തു വച്ചതാണ് ഈ കുറിപ്പ്.)
ആദ്യമായി മാതൃഭാഷ എന്ന വിവക്ഷ എന്താണെന്ന് വിക്കിയിൽ തന്നെ പരതാം. അവിടെ ഇങ്ങനെ വ്യക്തമാക്കിയിരിക്കുന്നു.
മാതൃഭാഷ എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത് ഒരു വ്യക്തിയുടെ മാതാവിന്റെ ഭാഷ എന്നല്ല. സ്വന്തം ഭാഷയെ മാതാവായിക്കാണുന്നതു കൊണ്ടാണ് ഇവ മാതൃഭാഷ എന്നറിയപ്പെടുന്നത്. മലയാളിയുടെ മാതൃഭാഷ മലയാളമാണ്. ചിലയിടങ്ങളില്‍ ഭാര്യ ഭര്‍ത്താവിന്റെ പ്രദേശത്തേക്കുപോവുകയും, തത്ഫലമായി ആ കുടുംബത്തില്‍ വ്യത്യസ്ത പ്രധാന ഭാഷകള്‍ ഉണ്ടാവുകയും ചെയ്യുന്നു. ആ കുടുംബത്തിലുണ്ടാവുന്ന കുട്ടികള്‍ സാധാരണയായി ആ പ്രദേശത്തെ ഭാഷയാണ് പഠിക്കുക. ഇപ്രകാരമുള്ളവരില്‍ വളരെ കുറച്ചു പേര്‍ മാത്രമെ അവരുടെ മാതൃഭാഷ പഠിക്കാറുള്ളു. "മാതൃ"(മാതാവ്) എന്നത് ഈ കാഴ്ചപ്പാടില്‍, ചിലപ്പോള്‍ മാതാവ് എന്നതിന്റെ പര്യായങ്ങളായ(നിര്‍വ്വചനങ്ങളായ) "ഉത്ഭവം", "ഉറവിടം" എന്നിവയില്‍ നിന്നാവാം ഉണ്ടായിരിക്കുക. (ഉദാഹരണമായി: "മാതൃരാജ്യം", "മാതൃദേശം" എന്നിവ) ഇന്ത്യ കെനിയ തുടങ്ങിയ ചില രാജ്യങ്ങളില്‍ "മാതൃഭാഷ" എന്നത് ഒരു വ്യക്തിയുടെ, അവനുള്‍പ്പെടുന്ന പാരമ്പര്യ സമൂഹത്തിന്റെ സാധാരണ സംസാരശൈലിയും, അച്ചടിശൈലിയും അടങ്ങുന്ന ഭാഷയാണ് എത്നിക് ഭാഷ). ഏതാണ്ട് ഇതേ ഭാഷാപ്രയോഗം തന്നെയാണ്, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ-മധ്യപാദങ്ങളില്‍ അയര്‍ലന്‍റ്റ് റിപ്പബ്ലിക്കില്‍ ഉണ്ടായത്; ഐറിഷ് ജനതയുടെ മുഴുവനും മാതൃഭാഷയായി "ഐറിഷ് ഭാഷ" ഉപയോഗിക്കപ്പെട്ടു. ചില ഐറിഷ് പൗരന്മാര്‍ ആദ്യഭാഷ ഇംഗ്ലീഷാണ് പഠിച്ചിരുന്നതെങ്കിലും അവരുടെ മാതൃഭാഷ "ഐറിഷ്" ആയി കണക്കാക്കപ്പെട്ടു. അപ്രകാരം തന്നെ സിങ്കപ്പൂരില്‍ മാതൃഭാഷ എന്നത് ഒരു വ്യക്തിയുടെ പാരമ്പര്യഭാഷയായാണ് കണക്കാക്കുന്നത്, ആ വ്യക്തി പാരമ്പര്യഭാഷയില്‍ ജ്ഞാനമുള്ളയാളണോ, അല്ലയോ എന്നത് മാതൃഭാഷാമാനദണ്ഡമല്ല. പക്ഷെ, അവിടെ ആദ്യഭാഷ ആംഗലമാണ്, കാരണം സ്വാതന്ത്ര്യാനന്തരം സിങ്കപ്പൂരിലെ സര്‍ക്കാര്‍ സ്കൂളുകളിലും മറ്റും പ്രധാന അദ്ധ്യയനഭാഷയും, മറ്റെല്ലായിടത്തും പ്രധാന ഉപയോഗഭാഷയും ആംഗലമാണ്.
നാൽപ്പതിൽ കൂടുതൽ ഭാഷയുള്ള ഒരു രാജ്യത്ത്, സംസ്ഥാനങ്ങളിൽ തന്നെ പലരും ഇടകലർന്ന് താമസിക്കുന്ന പരിസര പരിഗണനകൾ വച്ച്, എല്ലാ സംസ്ഥാനത്തും എല്ലാ വിദ്യാലയങ്ങളിലും ഓരോ വിദ്യാർത്ഥിയുടേയും ഒന്നാംഭാഷയായിൽ പഠിപ്പിക്കാൻ പ്രയോഗികമായി സാധ്യമല്ല. അതുകൊണ്ട് തന്നെ രാജ്യത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഹിന്ദിയോ, അല്ലെങ്കിൽ കോമൺ ലിങ്ക്വാഫ്രാങ്കായായ ഇംഗ്ലീഷോ, സംസ്ഥാനങ്ങളിൽ അതത് ഭാഷയോ ഉപയോഗിക്കുന്നു. അന്യസംസ്ഥാനക്കാരുടെ / ഇതരഭാഷ സംസാരിക്കുന്നവരുടെ ജനസംഖ്യ അനുസരിച്ച് വിരളമായെങ്കിലും ചിലയിടങ്ങളിൽ ആ ഭാഷയും ഉപയോഗിക്കുന്നുണ്ട്. ഇതിൽ ആ സംസ്ഥാനത്തിന്റെ ഭാഷ വേണ്ടാ എന്നുള്ളവർക്ക് ഇംഗ്ലീഷ് തിരഞ്ഞെടുക്കാൻ നിലവിലെ അവസ്ഥയിൽ സാഹചര്യം ഉണ്ട്. ഒന്നാംഭാഷ, മാതൃഭാഷ എന്ന വിവക്ഷ അനുശാസിക്കുന്ന ഭാഷയെന്നത് ഒരാളുടേയും തിരഞ്ഞെടുപ്പല്ല; മറിച്ച് അതങ്ങനെ ഭവിച്ചതാണ്. ഭാഷാപരമായ സ്വത്വ/മൗലിക-വാദങ്ങളെ ഇതിൽ നിന്ന് ഭിന്നമായാണ് കാണേണ്ടത്.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്റ്റേറ്റ് സിലബസിൽ അതാതു പ്രാദേശികഭാഷകൾ പഠിക്കേണ്ടതുണ്ട്. ഇനി സംസ്ഥാനങ്ങളിലെ മാതൃഭാഷ തങ്ങളുടെ മാതൃഭാഷയല്ലാത്തവർക്ക് സ്പെഷ്യൽ ലാംഗ്വേജ് എന്നൊരു അവസരമുണ്ട്. കേരളത്തിൽ അത് ഇംഗ്ലീഷാണ്. മലയാളിയല്ലാത്ത കുട്ടിയ്ക്ക് കേരള സ്റ്റേറ്റ് സിലബസിൽ മലയാളത്തിനു പകരം ഇംഗീഷ് പഠിക്കാം. ഇക്കാര്യം ഓർക്കാതെയോ, അറിയാതെയോ ആണ് പലരും ഒന്നാംഭാഷയെന്നതിനെ മലയാളമൗലിക വാദത്തോട് ചേർത്തു കെട്ടുന്നത്. മറ്റ് പല ഭിന്നോദാഹരണങ്ങളുമുണ്ട്. ഗുജറാത്തികൾ കൂടുതലുള്ള കഞ്ചിക്കോട് ഗവ. എൽ പി സ്കൂളിൽ ഗുജറാത്തി പഠിപ്പിക്കുന്നുണ്ട്. കോഴിക്കോടും, കൊച്ചിയിലുമെല്ലാം ഗുജറാത്തി സ്കൂളുകൾ ഉള്ളതായി അറിയുന്നു. അന്യസംസ്ഥാനക്കാർ ഇടകലർന്ന് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഇന്ത്യൻ പരിസരങ്ങളിൽ അതിനാനുപാതികമായി ഇത്തരം സ്കൂളുകളുടെ എണ്ണവും വർദ്ധിപ്പിക്കേണ്ടതുണ്ട്. മറ്റൊരുദാഹരണം നോക്കാം. സിങ്കപ്പൂരില്‍ മാതൃഭാഷ എന്നത് ഒരു വ്യക്തിയുടെ പാരമ്പര്യഭാഷയായാണ് കണക്കാക്കുന്നത്, ആ വ്യക്തി പാരമ്പര്യഭാഷയില്‍ ജ്ഞാനമുള്ളയാളണോ, അല്ലയോ എന്നത് മാതൃഭാഷാമാനദണ്ഡമല്ല. പക്ഷെ, അവിടെ ആദ്യഭാഷ ആംഗലമാണ്, കാരണം സ്വാതന്ത്ര്യാനന്തരം സിങ്കപ്പൂരിലെ സര്‍ക്കാര്‍ സ്കൂളുകളിലും മറ്റും പ്രധാന അദ്ധ്യയനഭാഷയും, മറ്റെല്ലായിടത്തും പ്രധാന ഉപയോഗഭാഷയും ആംഗലമാണ്. ഇനി ഇന്ത്യയിലെ കേരളത്തിലെ കാര്യമെടുത്താലോ? പത്താം ക്ലാസുവരെ മലയാളം പഠിച്ച എനിക്ക് +2വിന് സാമ്പത്തികശാസ്ത്രം അല്ലെങ്കിൽ ഭൗതികശാസ്ത്രം ആംഗലേയത്തിൽ പഠിക്കുന്നത്/പരീക്ഷ എഴുതുന്നത് ബുദ്ധിമുട്ടാകുന്നു. എന്നാൽ എനിക്ക് മാതൃഭാഷയിൽ പഠനം സാധ്യമായിരുന്നെങ്കിൽ ഇംഗ്ലീഷു മീഡിയംകാരെപ്പോലെ തന്നെ ആ പരീക്ഷ എഴുതാമായിരുന്നു. സാങ്കേതിക സംജ്ഞകളെ അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ഭാഷ എന്നത് വെറും "എഴുത്തി"ന്റെ കാര്യമാണ്. അത് തിരിച്ചറിയപ്പെടുക തന്നെ വേണം. സാങ്കേതിക സംഞ്ജകളിന്മേൽ ഉള്ള പിടുത്തം കിട്ടിക്കഴിഞ്ഞാൽ ഭാഷ വെറും തുച്ഛമായ ഉപകരണമാണ്. കോമൺ ലിങ്ക്വാഫ്രാങ്കയായ ആംഗലേയത്തിൽ തന്നെ ശാസ്ത്രീയനാമങ്ങൾ മുക്കാലേ മുഴുവനും ലാറ്റിലിനാണെന്ന കാര്യവും വിസ്മരിക്കരുത്. (ആൽബർട്ട് ഷ്വെറ്റ്സർ ആഫ്രിക്കയിൽ ചികിൽസിക്കാൻ ചെന്നത് അവിടത്തെ ഭാഷ പഠിച്ചല്ല; മുറി ഇംഗ്ലീഷ് പറയുന്ന ഒരു കുശിനിക്കാരൻ ആയിരുന്നു പരിഭാഷയ്ക്കുണ്ടായിരുന്നത് എന്നാണ് കേട്ടിട്ടുള്ളത്) എന്നാൽ ഇവിടെ +2വിന് ശേഷം നിർബന്ധമായും ആംഗലേയത്തിൽ എഴുതേണ്ട വിഷയങ്ങൾ വരുമ്പോൾ സ്വാഭാവികമായും ആ ഭാഷ കൈവശപ്പെടുത്തുകയല്ലാതെ മറ്റു മാർഗമില്ലെന്ന് വരുന്നു. ഇതിന് സമാന്തരമായി ഇംഗ്ലീഷ് നിർബന്ധിത ബോധന ഭാഷയിലുപരിയായി, വിനിമയ ഭാഷയായി കൈവശപ്പെടുത്താവുന്ന വിധം സമാന്തരമായി ഭാഷയെന്ന രീതിയിൽ തന്നെ അഭ്യസിക്കുകയാണ് വേണ്ടത്. നിലവിൽ ആ സാഹചര്യമുണ്ട്. (പ്രൊഫഷണൽ കോഴ്സുകൾ ഒഴികെ) ശാസ്ത്രീയ വിഷയങ്ങൾ ബിരുദതലത്തിൽ പഠിക്കുമ്പോൾ തന്നെ ഇംഗ്ലീഷ് ഭാഷാ പഠനം ഇവിടെ നിർബന്ധമാണ്.
വിദ്യഭ്യാസനയത്തിൽ വൈദേശിക പഠനസാധ്യത, തൊഴിൽ ഭാഷ എന്നീ ഘടകങ്ങളെ പ്രധാനമായും ഉയർത്തിക്കാണിച്ചുള്ള കമ്പോള ബബേൽ നിർമ്മിതികൾക്കെതിരേ ലോകത്തെമ്പാടുമുള്ള വിശാല ഇടത് ആയശക്കാർ നിലകൊള്ളുന്നുണ്ട്. തൊഴിൽ എന്ന ഒറ്റ സാധ്യതയെ മാത്രം മുൻനിർത്തി മറ്റു ഘടകങ്ങളായ അറിവ് ആർജ്ജിക്കാനുതകുന്ന ഭാഷ, പ്രാദേശികഭാഷയിൽ കുട്ടികൾക്ക് സ്വാഭാവികമായി ഉണ്ടാകാൻ സാധ്യതയുള്ള നിപുണത എന്നീ ഘടകങ്ങളെ നിരാകരിക്കുന്നതിനെതിരേ പല പഠനങ്ങളും, രാഷ്‌ട്രീയ പ്രക്ഷോഭങ്ങളും ഉണ്ടായിട്ടുണ്ട്/ ഉണ്ടാകുന്നുണ്ട്. തൊഴിൽ സാധ്യത/ഭാഷ എന്ന ഒറ്റഘടകമാണ് പ്രാദേശികഭാഷയിലുള്ള പഠനത്തെ നിരാകരിക്കുന്നതെങ്കിൽ --അതും ജെർമ്മനിയിലും, ഫ്രഞ്ചിലും, ഇറ്റലിയിലും ബിരുദാനന്തരബിരുദം വരെ പഠിക്കാമെങ്കിൽ-- സ്വാഹിലിയിലും, മലയാളത്തിലും ഒക്കെ അത് സാധിക്കണം എന്ന് തന്നെയാണ് ആഗ്രഹം. "മനസിന്റെ അപകോളനീകരണം" എന്ന കൃതിയിലൂടെ പ്രശസ്തനായ, ആഫ്രിക്കയിൽ ഭാഷാപരമായ അധിനിവേശങ്ങളെ ചെറുക്കുന്ന ഗൂഗി വാ തിഓംഗോ പറയുന്നത് ഇപ്രകാരമാണ്
"ഭാഷ എന്നത് രണ്ട് തരത്തിലുണ്ട്. ഒന്ന് വിനിമയത്തിനുള്ളത്, മറ്റൊന്ന് നമ്മുടെ സ്വത്വത്തെ ഉള്‍ക്കൊള്ളുന്നത് (ഇതില്‍ തദ്ദേശീയമായ സംസ്ക്കാരം, വ്യക്ത്വിത്വം) ബ്രിട്ടണിലും, ഡെന്‍മാര്‍ക്കിലും ഇംഗ്ലീഷ് ഉപയോഗിക്കുന്നവര്‍ ഉണ്ടായേക്കാം. എന്നാല്‍ ഡെന്‍മാര്‍ക്കുകാരന് ആ ഭാഷ വെറും വിനിമയഭാഷ മാത്രം അല്ല അതവന്‍ ചിന്തിക്കുന്ന, ഉള്‍ക്കൊള്ളുന്ന ഭാഷകൂടിയാണ് എന്ന വ്യത്യാസമുണ്ട്."
സംസ്ക്കാരം എന്ന വാക്കു കേള്‍ക്കുമ്പോള്‍ തന്നെ "അതുപേക്ഷിക്കേണ്ടതാണ്" എന്നൊരു വാക്യാർത്ഥ മനോഭയം വേണ്ടതില്ല. അതിനെയാണ് മൗലികവാദക്കാർ മുതലെടുക്കുന്നതും. ഒരേ ജാതിയില്‍ പെട്ട അച്ഛനുമമ്മയ്ക്കും, ജനിയ്ക്കുന്ന കുഞ്ഞിന്റെ ജാതി അതേ ജാതിയായാണ് സ്റ്റേറ്റ് പരിഗണിക്കുന്നത്. നിങ്ങള്‍ക്ക് ജാതി രേഖപ്പെടുത്താതിരിക്കാന്‍ അവകാശമുണ്ട്; എന്നാല്‍ മറ്റൊരു ജാതി വേണമെന്ന് അവകാശപ്പെടാന്‍ ആകില്ല. വേണേല്‍ മതം മാറാം. അതുപോലെ രണ്ട് വ്യത്യസ്ത ജാതികളിലുള്ള മാതാപിതാക്കളുടെ കുട്ടികളുടെ ജാതിയ്ക്കും സ്റ്റേറ്റിന് വ്യവസ്ഥയുണ്ട്. ഇന്നയാളുടെ ജാതി വേണ്ടെന്ന് പറയാനാകില്ല; വേണമെങ്കില്‍ ജാതി ഒഴിവാക്കാം. അതു പോലെ തന്നെ പ്രദേശത്തിന് ഒരു ഭാഷയുണ്ടെങ്കില്‍ സ്വാഭാവികമായും ആ പ്രദേശത്തെ ഭൂരിപക്ഷം കുട്ടികളും ആ ഭാഷയിലാണ് ചിന്തിക്കുന്നതെങ്കില്‍, മനസിലാക്കുന്നതെങ്കില്‍, ആ ഭാഷയാണ് ഉപയോഗിക്കുന്നതെങ്കില്‍ ആ ഭാഷ സ്വാഭാവികമായും അദ്ധ്യയന ഭാഷയാക്കേണ്ടിവരും. നിങ്ങള്‍ക്ക് വേണമെങ്കില്‍ അതിനെ ഒഴിവാക്കി കോമണ്‍ലിങ്ക്വാഫ്രാങ്ക്വായിലേക്ക് പോകാം അത്രാണ് പ്രായോഗികത. ഇവിടെ അത് ഇംഗ്ലീഷാണ്, അതിന് നിലവിൽ വ്യവസ്ഥയുമുണ്ടെന്ന് മുന്നേ പറഞ്ഞു കഴിഞ്ഞു.
രക്ഷാകര്‍ത്താക്കള്‍ക്ക് വിവിധ സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റി കിട്ടിപ്പോയാല്‍ അവിടെയെല്ലാം കുഞ്ഞിന്റെ ഒന്നാംഭാഷയിലുള്ള ബോധനം നൽകാൻ സ്റ്റേറ്റിനു സാധിക്കുമോ എന്നതാണ് അടുത്ത പ്രശ്നം. അങ്ങനെ മാറിപ്പോക്കാന്‍ സാധ്യതയുള്ളവര്‍ക്ക് (പ്രായോഗികമായി) ഇംഗ്ലീഷില്‍ തന്നെ വിദ്യാഭ്യാസം നല്‍കാന്‍ അവസരം ഉണ്ടാക്കണം. അതിന് സിബിഎസ്ഇ, ഇംഗ്ലീഷ് മീഡിയം എന്നീ വ്യവസ്ഥകൾ നിലവിലുണ്ട് താനും. മാതൃഭാഷയിൽ പഠിച്ചിറങ്ങുന്ന കുട്ടിക്ക് തന്റെ ആഗ്രഹം / കഴിവ് അനുസരിച്ചുള്ള ജോലി ആ ഭാഷയില്‍ തന്നെ ഉറപ്പുവരുത്താന്‍ സ്റ്റേറ്റിനു കഴിയുമോ എന്നതാകുന്നു അടുത്ത പ്രശ്നം. സര്‍ക്കാര്‍ അതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. അതിന്റെ ഭാഗമാണ് ഭരണഭാഷ മലയാളം ആക്കാനുള്ള നടപടികള്‍. (മലയാളം എന്നത് കേരളത്തെ സംബന്ധിച്ച്...) എഴുത്തുകുത്തുവൃത്താന്തങ്ങള്‍ മലയാളത്തിലാക്കിയാല്‍ അത് സ്റ്റേറ്റ് പൗരന് നല്‍കുന്ന സാധ്യതയാണ്. എന്നാല്‍ സര്‍ക്കാര്‍ ജോലി അല്ലാത്ത തൊഴിലിടങ്ങളെ നിയന്ത്രിക്കുന്നത് കമ്പോളമാണ്, അപ്പോള്‍ അവിടത്തെ ഭാഷയേയും നിശ്ചയിക്കുന്നത് കമ്പോളമായിരിക്കും. ഇവിടെ ആരുടെ കൂടെ നില്‍ക്കും എന്നതാണ് പ്രധാന ചോദ്യം. ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും ചിന്തിക്കുന്ന / മനസിലാക്കുന്ന ഭാഷയെ ഇല്ലാതാക്കുന്ന നടപടിയെ നീതീകരിക്കുന്ന വ്യവസ്ഥകളെ അംഗീകരിക്കാൻ വയ്യ. മാതൃഭാഷയിൽ പഠിപ്പിക്കുന്ന സ്കൂളുകൾ കുറഞ്ഞാൽ ആത്യന്തികമായി ദുരിതം അനുഭവിക്കുന്നത് സാമൂഹ്യാവസ്ഥയിൽ താഴെക്കിടയിലുള്ളവർക്കാണ്. ആകെ തുച്ഛം കുട്ടികളുള്ള സർക്കാർ മലയാളം സ്കൂളുകൾ ഇല്ലാതാകുന്നു. ഇല്ലാതാകുന്നതങ്ങ് ഇല്ലാതാകേണ്ടതല്ലെ അനാവശ്യമായി പിടിച്ചു നിർത്തേണ്ടതെന്തിന് എന്നൊരു മറുവാദം ഉയർത്തുന്നവർ ചരിത്രത്തെയാണ്, അതിൽ അധികാരത്തിന്റെ ഇടപെടലുകളെയാണ് അവഗണിക്കുന്നത്. ചരിത്രപരമായ ഒരു ഉദാഹരണം നോക്കാം.
Bamonns and Chardos were required to learn Portuguese within six months, failing which they would be denied the right to marriage.The Jesuits, who had historically been the greatest advocates of Konkani, were expelled in 1761. In 1812, the Archbishop decreed that children should be prohibited from speaking Konkani in schools and in 1847, this was extended to seminaries. In 1869, Konkani was completely banned in schools. The result of this linguistic displacement was that Goans did not develop a literature in Konkani, nor could the language unite the population as several scripts (including Roman, Devanagari and Kannada) were used to write it. Konkani became the lingua de criados (language of the servants)[27] as Hindu and Catholic elites turned to Marathi and Portuguese respectively. Ironically, Konkani is at present the ‘cement’ that binds all Goan Catholics across caste, religion and class and is affectionately termed Konkani Mai (Mother Konkani). The language only received official recognition in 1987, when on the February of that year, the Indian government recognized Konkani as the official language of Goa.
"കൊങ്ങിണി ചത്തു പോട്ടേ" എന്ന് ഗവണ്മെന്റ് കൂടെ തീരുമാനിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? ഭാഷയെ ഇകഴ്ത്തുക, ഇല്ലാതാക്കുക എന്നത് ആധിപത്യത്തിന്റെയും, അധികാരത്തിന്റേയും നടപടിയാണ്. അതിനെ മൗലികവാദങ്ങളുടെ ചിലവിൽ എഴുതി തള്ളാൻ സാധിക്കുകയില്ല. മൗലിക വാദങ്ങളെ നിസ്സാരവത്ക്കരിക്കുകയല്ല, ആയതിനെ അറിഞ്ഞ് , അതിനോട് സമാന്തരമായി പ്രതികരിക്കേണ്ടതും എതിർക്കപ്പെടേണ്ടതും തന്നെ. ഭാഷയെ അടിസ്ഥാനമാക്കിയുള്ള മൗലികവാദത്തേയും മണ്ണിന്റെ മക്കൾ വാദത്തേയും ഒരു വിധത്തിലും പ്രോത്സാഹിപ്പിക്കരുതാത്ത മനോനിലയോടെയാണ് ഭാഷാപരമായ ഈ പ്രതിസന്ധികളെ, പ്രശ്നങ്ങളെ നോക്കിക്കാണാൻ ശ്രമിച്ചിട്ടുള്ളത്.
ചില കൂട്ടിച്ചേർക്കലുകൾ :
1) സിപിഐഎം നിർദ്ദേശ രേഖയിൽ ഇപ്രകാരം പറയുന്നു.
In conformity with the aspirations for rapid capitalist development, the ruling classes required to draw in the maximum number of young people into this process. This necessitated, in addition to the demands of the national movement, that education should be imparted in the mother tongue. Accordingly the commission recommended that, “the mother tongue i.e., the regional language, should generally be the medium of instruction throughout the secondary school stage.” In addition it suggested the teaching of English and Hindi but at different stage of education. (p. 226)
- http://www.cpim.org/marxist/198504_marxist_education_sry.htm
2) ചില ചോംസ്കീയന്‍ നിരീക്ഷണങ്ങള്‍
Children are exposed to very little correctly formed language. When people speak, they constantly interrupt themselves, change their minds, make slips of the tongue and so on. Yet children manage to learn their language all the same. This claim is usually referred to as the Argument from Poverty of the Stimulus. Children do not simply copy the language that they hear around them. They deduce rules from it, which they can then use to produce sentences that they have never heard before. They do not learn a repertoire of phrases and sayings, as the behaviourists believe, but a grammar that generates an infinity of new sentences. When the child begins to listen to his parents, he will unconsciously recognise which kind of a language he is dealing with - and he will set his grammar to the correct one - this is known as 'setting the parameters'. It is as if the child were offered at birth a certain number of hypotheses, which he or she then matches with what is happening around him. He knows intuitively that there are some words that behave like verbs, and others like nouns, and that there is a limited set of possibilities as to their ordering within the phrase. This is not information that he is taught directly by the adults that surround him, but information that is given. It is as if the traveller were provided at the beginning of his journey with a compass and an astrolabe.
-http://www.timothyjpmason.com/WebPages/LangTeach/Licence/CM/OldLectures/L1_Introduction.htm#Chomsky
3) ഗൂഗിയുടെ സംവാദങ്ങളിങ്ങനെ
“it has been brought about by a historical process. In my book, Decolonising the Mind, published in 1984, I told the story of my relationship to my mother tongue, Gikuyu, and my language of education, English. English was also the official language of the colonial state. I told how we used to be punished when we were caught speaking an African language in the school compound. We were humiliated by being made to carry a piece we called ‘Monitor’ around our necks, literally stating that we were stupid. Thus humiliation and negativity were attached to African languages in the learning process. A good performance in English on the other hand was greeted with acclaim. Two things were taking place in the cognitive process: positive affirmation of English as a means of intellectual production; and criminalisation of African languages as means of knowledge production. With English, went pride: with African languages, shame. For a long time I used to think that this was an African problem.” He said, “the death of any language is the loss of knowledge contained in that language. The weakening of any language is the weakening of its knowledge-producing potential. It is a human loss. Each language, no matter how small, contains the best knowledge of its immediate environment: the plants and their properties, for instance. Language is the primary computer with a natural hard drive.” The novelist said: “Many African states don’t have a national language policy in a multilingual situation, meaning African languages. Whatever we may say of colonial states, they, through literature bureaus, often came up with some sort of policies. Far from helping, some post-colonial governments have even shown active hostility to African languages. Governments have to create an enabling environment in terms of policies and resources.”
- http://caribbeanbookblog.wordpress.com/2009/10/25/why-i-write-in-my-mother-tongue/

2 comments:
ദേവദാസ് പറയുന്നത് തികച്ചും പ്രായോഗികവും യുക്തിസഹവുമാണ്.
1) പത്താം തരം കഴിഞ്ഞാൽ ബോധന മാധ്യമം മലയാളം (മറ്റു മാതൃ ഭാഷകളോ) തിരഞ്ഞെടുക്കാൻ ഇപ്പോൾ ഈ രാജ്യത്ത് അവസരമില്ല. അത് ഉണ്ടാകേണ്ടതുണ്ട്. ദൈനംദിന ഭാഷ എന്നതിൽ ഉപരിയുള്ള ആശയ കൈമാറ്റങ്ങൾക്ക് പ്രപ്തിയുള്ളതാണ് മാതൃഭാഷയെങ്കിൽ കൂടുതൽ മെച്ചപ്പെട്ട പഠനത്തിന് അത് അവസരമൊരുക്കും. ഒരു ഭാഷയെ ആ തലത്തിലേക്ക് ഘട്ടം ഘട്ടമായി ഉയർത്തുന്നത് വരും തലമുറക്കെങ്കിലും മെച്ചപ്പെട്ട സംവേദന സാഹചര്യം ഒരുക്കും.
2) പ്രാദേശിക ഭാഷ വേണ്ടത്തവർക്ക് ( ഭാഷാ ന്യൂനപക്ഷങ്ങൾ, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നും താൽക്കാലികമായി എത്തിപ്പെടുന്നവർ) ഇംഗ്ലീഷോ പ്രായോഗികമായാൽ മറ്റ് ഭാഷാ വിദ്യാലയങ്ങളിലോ പഠിക്കാൻ അവസരം.
ഇനി ഇതിന്റെ എഴുത്ത് ദൃശ്യ മാധ്യമ വാർത്തകളിലെ ഊന്നൽ ശ്രദ്ധിക്കുക "മലയാളം നിർബന്ധമാക്കുന്നു" - അതായത് എല്ലാവരും മലയാളം നിർബന്ധമായും പഠിച്ചേ മതിയാകൂ... മുകളിലുള്ള രണ്ടാമത്തെ ഓപ്ഷൻ പാടേ നിഷേധിക്കുന്നു എന്ന തോന്നലാണ് വാർത്തയിൽ നിന്നും ലഭിക്കുക...
ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്ക്ക് പ്രാധാന്യം നല്‍കി മലയാളം മീഡിയം മാത്രമായി നിലനില്‍ക്കുന്ന വിധത്തില്‍ വിദ്യാഭ്യാസം നല്ക്കുക . ഇംഗ്ലീഷ് മീഡിയം- മലയാളം മീഡിയം എന്ന തരം തിരിവാണ് രണ്ടു തരം പൌരന്മാരെ സൃഷ്ടിക്കുന്നത്. എല്ലാം മലയാളം മീഡിയം ആക്കുക. ഇംഗ്ലീഷ് മീഡിയം ഇല്ലാതാക്കുക.
ഇംഗ്ലീഷ്, ഹിന്ദി ഭാഷ പഠിക്കാൻ ഇംഗ്ലീഷ് മീഡിയം വേണം എന്ന് പറയുന്നവരോട് എന്ത് പറയാൻ ??? അറബി നാട്ടിൽ ജോലി കിട്ടാൻ ഇനി എല്ലാവരും അറബി മീഡിയം
പഠിക്കാം . !!! ജപ്പാനിൽ ജോലി കിട്ടാൻ നമുക്ക് ജാപ്പനിസ് മീഡിയം ഉണ്ടാക്കിയാലോ ?? ചൈനയിൽ പോകാൻ നമുക്ക് ഇപ്പഴേ ചൈനീസ് നേടും സ്കൂൾ തുടങ്ങിയാലോ ?? വിദ്യാഭ്യാസം എന്നത് ഇംഗ്ലീഷ് ഭാഷ പഠിക്കാൻ ആണെങ്കിൽ എല്ലാ
വിദ്യാലയങ്ങളിലും കലാലയങ്ങളിലും ഇനി മറ്റു വിഷയങ്ങൾ ഒഴിവാക്കി ഭാഷ മാത്രം പഠിപ്പിച്ചാലോ ?? മലയാളം മീഡിയത്തിൽ പഠിച്ചിട്ടു ഉപരി പഠനത്തിനോ,
ജോലിക്കോ വേണ്ടി ചെല്ലുമ്പോൾ അവിടെ മുട്ടിടിക്കുന്ന പ്രശ്നത്തിന് പരിഹാരം കാണാൻ ഇംഗ്ലീഷ് ,ഹിന്ദി ഭാഷകൾ നന്നായി പഠിപ്പിച്ചാൽ പോരെ ?? ജോലി ചെയ്യുമ്പോൾ അറിവ് ഇല്ലെങ്കിൽ ഭാഷ കൊണ്ട് ഒരു കാര്യവും ഇല്ല . ഒരു ക്ലാസ്സ് റൂമിലും എല്ലാ കുട്ടികളും മിടുക്കരായിരിക്കില്ല, ഒരു ചെറിയ ശതമാനം മാത്രമേ ഏറ്റവും മിടുക്കരായി ഉണ്ടാവു. ശരിയാണ് .അവിടെയെല്ലാം ഇംഗ്ലീഷ് മീഡിയം പഠനം കൊടുത്തൽ സംഭവിക്കുന്നത് അവരുടെയെല്ലാം അറിവ് തീരെ താഴ്‌ന്ന നിലവാരത്തിലേക്ക് പോകും എന്നതാണ് . മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസ സമ്പ്രദായം മാത്രമേ സ്വന്തമായി അറിവ് നേടാന്‍ കുട്ടികളെ സഹായിക്കൂ.ലോകത്ത് ശാസ്ത്ര-സാങ്കേതിക- വിദ്യാഭ്യാസ- സാമൂഹിക രംഗങ്ങളില്‍ കാതലായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഏതൊരു സമൂഹവും അത് കൈവരിച്ചിട്ടുള്ളത് അവരുടെമാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം വഴിയാണെന്നത് വസ്തുതയാണ്.നന്നായി
ഇംഗ്ലീഷു ,ഹിന്ദി കൂടി പഠിപ്പിക്കുന്ന മാതൃഭാഷ മാധ്യമമായി ഉള്ള സ്കൂളുകളാണ് കേരളത്തില്‍ വ്യാപകവും ശക്തവുമാകേണ്ടത്. കേരളത്തില്‍ മലയാളം 96 % ജനങ്ങളുടെയും മാതൃഭാഷയാണ്. ഇംഗ്ലീഷ് പഠിക്കാൻ ഇംഗ്ലീഷ് മീഡിയം വേണമെങ്കിൽ
ഹിന്ദി പഠിക്കാൻ ഹിന്ദി മീഡിയം വേണ്ടി വരുമല്ലോ ???ആയിരക്കണക്കിനാളുകൾ ജോലി അന്വേഷിച്ചു വിദേശ രാജ്യങ്ങളിലേക്ക് പോകുന്നുണ്ട്. ശരിയാണ്.വിദേശ ജോലിക്ക് ഇംഗ്ലീഷ് ഭാഷ അത്യാവശ്യമാണ്. വടക്കേ ഇന്ത്യയിൽ ജോലിക്ക് ഹിന്ദി ഭാഷ അത്യാവശ്യമാണ്. അങ്ങനെ പോകുന്ന ആളുകൾ ആ ഭാഷകള്‍ക്ക് കൂടുതൽ പ്രാധാന്യം നല്ക്കി പഠിച്ചാൽ പോരെ ?.അതിനു ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം എന്തിന് ?ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചാൽ ഇംഗ്ലീഷ് പഠിക്കാമെങ്കിൽ പത്താം ക്ലാസിനു ശേഷം എല്ലാവരും ഇംഗ്ലീഷ് മീഡിയം അല്ലെ ചെയ്യുന്നത് .ഭാഷയിതരമായ ഏതു വിഷയവും എന്‍ജിനീയറിംഗ് , ശാസ്ത്ര ബിരുദം,പി ജി എല്ലാം. എന്നിട്ട് ഇവരെല്ലാം സായിപ്പിനെ പോലെ ആണോ ഇംഗ്ലീഷ് പറയുന്നത് ?അല്ല .ഇംഗ്ലീഷ് ഭാഷയിൽ പി ജി ഉള്ളവര്‍ക്ക് പോലും നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ പറ്റുന്നില്ല .അപ്പോൾ പ്രശനം ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്ന രീതിയിൽ ആണ് .നിലവിലുള്ള ഭാഷ പഠന രീതികൾ മാറ്റി ഇംഗ്ലീഷ് ,ഹിന്ദി ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ എല്ലാവരെയും പഠിപ്പിക്കുക . .പത്താംക്ലാസുവരെ തമിഴ്
നിര്‍ബന്ധമാക്കിയ തമിഴ്‌നാട് സര്‍ക്കാറിന്റെ നിയമനിര്‍മാണത്തെ ചില
സംഘടനകള്‍ സുപ്രീംകോടതിയില്‍ ചോദ്യംചെയ്തിരുന്നു. അത് തള്ളിക്കൊണ്ട്
സുപ്രീംകോടതി ജസ്റ്റിസ് അരിജിത് പാസായത്തും ജസ്റ്റിസ് പാഞ്ചലും നടത്തിയ
നിരീക്ഷണം, 'തദ്ദേശീയഭാഷ പഠിക്കാതിരിക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക്
വിരുദ്ധമാണെന്നാണ്
malayalatthanima.blogspot.in
Post a Comment