ഓടണമെന്നു തോന്നുമ്പോൾ മാത്രം സർവ്വ ഊർജ്ജവും ചിലവാക്കി കഴിയാവുന്ന
വേഗതയിലോടുകയും ക്ഷീണം തോന്നുമ്പോൾ വഴിയരികിലെ മരത്തണലിൽ കിടന്നുറങ്ങുകയും
ചെയ്യുന്ന അരാജകനായ മുയലിന് എപ്പോഴും കൂടെയുണ്ടായിരുന്നത്
ഉള്ളിന്റെയുള്ളിലെ "എനിക്കതിന് കഴിയും; ഞാനത് സാധിച്ചാലുമില്ലെങ്കിലും"
എന്ന ആത്മവിശ്വാസമായിരുന്നു. തുടക്കം മുതലൊടുക്കം വരെ ഇഴഞ്ഞ ആമയ്ക്ക്
ഈസോപ്പു കഥയിലെ ഗുണപാഠ പരിണാമ ഗുപ്തിയൊഴിച്ചാൽ കേവലമായൊരു വിജയത്തിനപ്പുറം
ഒന്നും സാധിക്കുകയും ചെയ്തില്ല. എന്നാൽ ആമ വിജയത്തെ
സ്ഥായീഭവിപ്പിക്കാനുള്ള ഏകീകൃത ഘടനാ വിധികളുടെ കുത്സിതമായ ചെയ്തികളാൽ corporate ചെയ്തികളെന്ന് ചുരുക്കാം
ആമയ്ക്ക് വീണ്ടുമൊരു തവണ വിജയത്തിനായി ഇരട്ടപ്പതിപ്പുളുടെ, അല്ലെങ്കിൽ
മറ്റു ജീവികളെ ഇതര പുറംപണി കരാറു വഴി ബന്ധിപ്പിച്ച് നടത്തിയ
വഞ്ചനാകരമായ ദൗത്യം നിർവ്വഹിക്കേണ്ടി വരുന്നു. ആ വിധം പരിഗണിച്ചാൽ,
പലപ്പോഴും ആമയോട്ടത്തേക്കാൾ ഭേദമാണ് മുയലുറക്കം. ആകയാൽ മുയലേ, നീ
ഇഷ്ടാനുസാരം ചന്ദ്രക്കളങ്കം പോലെ നിശ്ചലനായുറങ്ങുക, വേലിയേറ്റ തിരമാലയുടെ
കുതിപ്പു പോലെ ഓടുക.
3 comments:
മുയലും ആമയും ഓടുന്നത് നമ്മുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചല്ല!!
ഗുണപാഠം മാത്രം ഊർജ്ജമായെടുക്കുക
എല്ലാത്തിനും രണ്ടുണ്ട് കാര്യം .രണ്ടു വശം
Post a Comment