ബ്രൂസ് ലീ എഴുതിയ കവിതകൾ poeticous.com-ൽ വായിക്കുന്നേരത്ത്  
കാവ്യാസ്വാദനത്തിലുമുപരിയായി കൗതുകമായിരുന്നു തോന്നിയത്. പക്ഷേ കക്ഷി 
മനസിലെ വികാരങ്ങളെ വളരെ ലളിതമായി പകർത്തി വച്ചിരിക്കുന്നു.  തന്റേതു 
മാത്രമായ മായികമായൊരു കായികമുറ പോലെ ചടുലങ്ങളായ ചില ചിതറലുകൾ. ആ കവിതകളിലെ
 ഭാഷയെക്കുറിച്ച് ചിന്തിച്ചപ്പോൾ പി.പി. രാമചന്ദ്രനേയോ , പി.രാമനേയോ ഒക്കെ 
ഓർമ്മ വന്നു. എതിരാളിയെ ഇടിച്ചു ചോരതുപ്പിക്കുന്ന ലീയുടെ ഉള്ളകമേ ചിന്തിയ 
ചോരപ്പാടുകളെ ഓർത്തു. ആയോധനമുറകളിൽ നിലയുറപ്പിക്കാതെയുള്ള ബ്രൂസ് ലീ 
ചിത്രങ്ങൾ, അതിൽ തന്നെ പുഞ്ചിരിക്കുന്ന ക്ലോസ് അപ്പുകൾ,  തപ്പിത്തിരഞ്ഞ് 
കണ്ടു. അകാലത്തിൽ പൊലിഞ്ഞൊരു ഹോങ്കോങ്ങ്  യുവകവിയെപ്പോലെ ലീ 
ചിരിക്കുന്നു. ഹോങ്കോങ്ങുകാരുടെ പിപി രാമചന്ദ്രനെപ്പോലെ; പി രാമനെപ്പോലെ...
http://www.poeticous.com/bruce-lee
http://www.poeticous.com/bruce-lee