Thursday, September 3, 2015

baby shoes...

വെറും ആറ് വാക്കുകൾ കൊണ്ട് ഒരു കഥ എന്ന മട്ടിൽ ഏറെ സാഹിത്യ പ്രചാരം ‌കിട്ടിയ ഒന്നാണ് " For sale: baby shoes, never worn " എന്ന വരി. വായിക്കുമ്പോൾ മനസ്സിനകത്ത് വലിയൊരു കഥയും ദുഖവുമൊക്കെ നിറയ്ക്കാൻ മാത്രം കെൽപ്പുള്ള ആറ് വാക്കുകൾ. എന്നാൽ ഇന്ന് മറ്റൊന്ന് കണ്ടു. ഒന്നേ നോക്കാനായുള്ളൂ. കുഞ്ഞ് ഷൂകൾ. പക്ഷെ ഉപയോഗിച്ചതാണ്. കടൽ വെള്ളത്തിൽ കുതിർന്ന് നാശമായത്. അതുകൊണ്ട് തന്നെ വിൽപ്പനയ്ക്ക് വയ്ക്കാനും കഴിയില്ല. .

Image : A Syrian Toddler Lying Lifeless In Turkish Beach (c) theguardian.com 

Thursday, June 25, 2015

ഇമ്പമില്ലാത്ത ഇശൈയിലിഴയും ഇണകളെപ്പോലെ












Image (c) grabyajimmie.com

പതിയെ കൊട്ടിപ്പാടലിന്റെ താളമയയും
തോലും കോലും ചേരാവിധമാകും
കട്ടവിരൽ നഖം പോറി ഒതളി കീറും
കട്ടകളിരിക്കുന്ന നെല്ലിപ്പലക തകരും.
ഇമ്പമില്ലാത്ത  ഈണത്തിലിഴയും ഇണകളെപ്പോലെ
ആർക്കോ വേണ്ടിയൊരു അക്കോർഡിയൻ
ഇടയ്‌ക്കു മാത്രം കൊട്ടുന്നൊരു ഇടയ്ക്ക.
ചുരുക്കിപ്പറഞ്ഞാൽ ചങ്ങാതീ...
നമ്മുടെ  ചീട്ട്‌ കീറും.

Saturday, March 14, 2015

മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ - കഥകൾ 2014


 

(c)2009 Devadas V.M [ vm.devadas@gmail.com ]