സ്റ്റേറ്റ് എന്ന സംഹിതയുടെ അനുസരണയാണ് പൗരനിൽ ആരോപിക്കപ്പെടുന്ന സർവ്വോപരിയായ മഹനീയത. കഥോപകഥകളാലും, ഉപദേശവ്യാഖ്യാനങ്ങളാലും, സൗന്ദര്യവർണ്ണനകളാലും, തന്ത്ര-മന്ത്ര-ബലങ്ങളാലും, യുദ്ധ വിവരണങ്ങളാലുമൊക്കെ സമ്പന്നമായ രാമായണം എന്ന ഇതിഹാസത്തിലെ ഏറ്റവും മികച്ച ശ്ലോകമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് " രാമം ദശരഥം വിദ്ധി / മാം വിദ്ധി ജനകാത്മജാം / അയോദ്ധ്യാമടവീം വിദ്ധി / ഗച്ഛ തഥാ യഥാ സുഖം" എന്നതാണല്ലോ. ദശരഥനേക്കാൾ മോശമോ മേന്മയേറിയവനോ ആകട്ടേ രാമനെ പിതൃതുല്ല്യനായി, സ്വന്തം ഉടയോനായി, ഭരണകർത്താവായി തന്നെ കാണണം. വിവാഹം കഴിച്ച് വന്നു കയറിയവളാണെങ്കിലും സീത മാതൃതുല്ല്യയായിരിക്കണം. അയോദ്ധ്യയായാലും കാടായാലും സുഖമാണെന്ന് കരുതി അവർക്ക് കൂട്ടു പോകണം. ലക്ഷ്മണവിധിയാണ് പൗരനും; അയോദ്ധ്യ മുടിഞ്ഞ് കാടായാലും, ഉടയോൻ മാറിയാലും ഉടൽ ദാനം ചെയ്ത് 'സുഖമാണെന്ന് കരുതി ജീവിക്കേണ്ടു'ന്ന അവസ്ഥ. വെറുതെയല്ല പ്രസ്തുത ശ്ലോകത്തെ മഹനീയമായി തിരഞ്ഞെടുത്തത്. ഇത്രയേറെ അടക്കമൊതുക്കം പൗരനെ അനുശാസിക്കുന്ന മറ്റെന്തുണ്ട് ഇതിഹാസത്തിൽ? ഇതല്ല; മറ്റൊരു ശ്ലോകത്തിന് സാധ്യതയെങ്കിലുമുണ്ട് എന്ന് തീരുമാനിക്കാനുള്ള അവസരമാണ് ഒരു വിരലമർത്തലാൽ കരഗതമാകുന്നത്. വോട്ടവകാശം ഫലപ്രദമായി വിനിയോഗിക്കപ്പെടട്ടേ.
Monday, April 7, 2014
Monday, March 31, 2014
പ്രതികഥകൾ
സാഹിത്യത്തിൽ പ്രതികഥകൾ അപൂർവ്വമായുണ്ടാകുന്ന മലയാളത്തിൽ പുതിയതായി വന്ന ഒന്നാണ് സോക്രട്ടീസ് കെ വാലത്തിന്റെ 'തള്ളത്താഴ്' (malayalamvaarika.com/2014/March/21/story.pdf). പ്രമോദ് രാമൻ, എം.മുകുന്ദൻ എന്നിവർ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ തന്തത്താഴ്, അച്ഛൻ എന്നീ കഥകളിലെ പിതാവിനാൽ/പിതൃരൂപകങ്ങളാൽ ലൈംഗിക പീഡനത്തിനിരയാകുന്ന പെൺകുട്ടികളുടെ കഥകൾക്കൊരു മറുപക്ഷം പറയുകയാണ് സോക്രട്ടീസ്. അധികാരത്തിനെതിരെയുള്ള ഒരുതരം നിരാസരൂപകമായി അഗമ്യഗമനത്തെ ഉപയോഗിക്കുമ്പോൾ അല്ലാതെ, വെറും പത്രവാർത്തകളെ ഉപജീവിക്കുന്ന മട്ടിലുള്ള ഇത്തരം കഥകളോട് (സൂചിതമായ 3 കഥകളോടും) വലിയ ആകർഷണം തോന്നിയിട്ടില്ല. പക്ഷേ ഇത്തരം പ്രതികഥാ ശ്രമങ്ങൾ കൗതുകകരമായ ആകർഷണമുണ്ടാക്കാറുണ്ട്.
ചങ്ങമ്പുഴ(രമണൻ/കാവ്യം)-സരസ്വതിയമ്മ(രമണി/കഥ), മേതിൽ(ഉടൽ ഒരു ചൂഴ്നില)-സാറാജോസഫ്(ഉടൽ ചൂഴ്നിലയല്ല) എന്നിങ്ങനെ ശ്രദ്ധേയമായ ചിലതുകളുണ്ടായിട്ടുണ്ട്. പ്രതികഥയെന്നാൽ ഒരു കഥയ്ക്കൊരു മറുകഥ എന്ന് മാത്രമല്ല അർത്ഥമായുള്ളത്; മറുപ്രതികരണക്കഥകൾ അവയുടെ ഭാഗമായി വരാമെങ്കിലും. പ്രതികഥകൾ എന്നൊരു പരമ്പരയിൽ ഡി.സി ബുക്ക്സ് കുറെ കഥാസമാഹാരങ്ങൾ ഇറക്കിയെങ്കിലും അവയൊന്നും മുഴുവനായും സാങ്കേതികാർത്ഥത്തിൽ പ്രതികഥകൾ ആയിരുന്നു എന്ന് അഭിപ്രായമില്ല. സന്തോഷ് എച്ചിക്കാനത്തിന്റെ 'ശ്വാസം' എന്ന കഥയ്ക്ക് 'നിശ്വാസ്വം' എന്നൊരു പ്രതികഥാ ശ്രമം നടത്തിയത് ഇവിടെ കാണാം. devadasvm.blogspot.com/2012/06/blog-post.html .
# What is anti-story?
A work of fiction in which the author breaks in some way the conventional rules of short story telling, usually with some feature (for example, a lack of plot or characters, unusual punctuation, odd subject or presentation, etc.) which strongly challenges the reader’s expectations. It is narrative of short-story length that makes no effort to follow a plot and ignores structural conventions, character motivations, and the like. It also arises in response to negative or cynical stories where again the intent is to undermine the original story.
# What is anti-story?
A work of fiction in which the author breaks in some way the conventional rules of short story telling, usually with some feature (for example, a lack of plot or characters, unusual punctuation, odd subject or presentation, etc.) which strongly challenges the reader’s expectations. It is narrative of short-story length that makes no effort to follow a plot and ignores structural conventions, character motivations, and the like. It also arises in response to negative or cynical stories where again the intent is to undermine the original story.
Labels:
പ്രതികരണം
Friday, March 28, 2014
അന്യരെ കണ്ട് അവരവരെ ഓർക്കുന്നവരേ...
പിരിയാമെന്നുറപ്പിച്ച ശേഷം
ഒരുമിച്ചൊടുവിലത്തെ ഉച്ചയൂണ് കഴിച്ച
അതേ ഭോജനശാലയിൽ
നാമിരുന്ന അതേ കസേരകളിലിരിക്കുന്ന
രണ്ട് പേരെ ഇന്ന് കണ്ടുമുട്ടി.
ആണും പെണ്ണും ഇരിക്കുന്ന
കസേരകൾ മാത്രം മാറിയിരിക്കുന്നു.
ചുറ്റുമുള്ളവരെ ശ്രദ്ധിക്കാതെയവർ
പരിതപിക്കുന്നു, കയർക്കുന്നു,
ചിണുങ്ങുന്നു, വിതുമ്പുന്നു
ചവയ്ക്കുന്നു, കുടിയ്ക്കുന്നു,
ചുണ്ടുകൾ തുടയ്ക്കുന്നു.
സങ്കടമോ സഹതാപമോ അല്ല;
ഇടയ്ക്കെല്ലാം അവരുടെ മുഖത്ത്
മിന്നിമറിയുന്ന ദൃഢനിശ്ചയം
കാണുന്ന മാത്രയിൽ
അതിക്രൂരമാം വിധത്തിൽ
പുച്ഛമാണ് തോന്നിയത്.
മറ്റൊരവസരത്തിൽ അവരിലൊരാളെങ്കിലും,
ചിലപ്പോൾ രണ്ട് പേർ തന്നെയും
ഒരു *രത്നാറുവാംഗിയൻ തിരശ്ശീലക്കാഴ്ചയിലെ
ബന്ധച്ഛിദ്ര മുഹൂർത്തം പോലെ
അന്യരെ കണ്ട്
അവരവരെ ഓർക്കുന്ന നിമിഷത്തിൽ മാത്രം
ഒരുപക്ഷെ അവരെയോർത്ത്
സങ്കടമോ സഹതാപമോ തോന്നിയേക്കാം.
തീർച്ചയായും നമ്മെയോർത്തും...
* തായ് സംവിധായകന്‍ പെനെക് രത്നാറുവാംഗ്
ഒരുമിച്ചൊടുവിലത്തെ ഉച്ചയൂണ് കഴിച്ച
അതേ ഭോജനശാലയിൽ
നാമിരുന്ന അതേ കസേരകളിലിരിക്കുന്ന
രണ്ട് പേരെ ഇന്ന് കണ്ടുമുട്ടി.
ആണും പെണ്ണും ഇരിക്കുന്ന
കസേരകൾ മാത്രം മാറിയിരിക്കുന്നു.
ചുറ്റുമുള്ളവരെ ശ്രദ്ധിക്കാതെയവർ
പരിതപിക്കുന്നു, കയർക്കുന്നു,
ചിണുങ്ങുന്നു, വിതുമ്പുന്നു
ചവയ്ക്കുന്നു, കുടിയ്ക്കുന്നു,
ചുണ്ടുകൾ തുടയ്ക്കുന്നു.
സങ്കടമോ സഹതാപമോ അല്ല;
ഇടയ്ക്കെല്ലാം അവരുടെ മുഖത്ത്
മിന്നിമറിയുന്ന ദൃഢനിശ്ചയം
കാണുന്ന മാത്രയിൽ
അതിക്രൂരമാം വിധത്തിൽ
പുച്ഛമാണ് തോന്നിയത്.
മറ്റൊരവസരത്തിൽ അവരിലൊരാളെങ്കിലും,
ചിലപ്പോൾ രണ്ട് പേർ തന്നെയും
ഒരു *രത്നാറുവാംഗിയൻ തിരശ്ശീലക്കാഴ്ചയിലെ
ബന്ധച്ഛിദ്ര മുഹൂർത്തം പോലെ
അന്യരെ കണ്ട്
അവരവരെ ഓർക്കുന്ന നിമിഷത്തിൽ മാത്രം
ഒരുപക്ഷെ അവരെയോർത്ത്
സങ്കടമോ സഹതാപമോ തോന്നിയേക്കാം.
തീർച്ചയായും നമ്മെയോർത്തും...
* തായ് സംവിധായകന്‍ പെനെക് രത്നാറുവാംഗ്
Labels:
കവിത