വെറും ആറ് വാക്കുകൾ കൊണ്ട് ഒരു കഥ എന്ന മട്ടിൽ ഏറെ സാഹിത്യ പ്രചാരം കിട്ടിയ ഒന്നാണ് " For sale: baby shoes, never worn " എന്ന വരി. വായിക്കുമ്പോൾ മനസ്സിനകത്ത് വലിയൊരു കഥയും ദുഖവുമൊക്കെ നിറയ്ക്കാൻ മാത്രം കെൽപ്പുള്ള ആറ് വാക്കുകൾ. എന്നാൽ ഇന്ന് മറ്റൊന്ന് കണ്ടു. ഒന്നേ നോക്കാനായുള്ളൂ. കുഞ്ഞ് ഷൂകൾ. പക്ഷെ ഉപയോഗിച്ചതാണ്. കടൽ വെള്ളത്തിൽ കുതിർന്ന് നാശമായത്. അതുകൊണ്ട് തന്നെ വിൽപ്പനയ്ക്ക് വയ്ക്കാനും കഴിയില്ല. .
Image : A Syrian Toddler Lying Lifeless In Turkish Beach (c) theguardian.com