Image (c) grabyajimmie.com
പതിയെ കൊട്ടിപ്പാടലിന്റെ താളമയയും
തോലും കോലും ചേരാവിധമാകും
കട്ടവിരൽ നഖം പോറി ഒതളി കീറും
കട്ടകളിരിക്കുന്ന നെല്ലിപ്പലക തകരും.
ഇമ്പമില്ലാത്ത ഈണത്തിലിഴയും ഇണകളെപ്പോലെ
ആർക്കോ വേണ്ടിയൊരു അക്കോർഡിയൻ
ഇടയ്ക്കു മാത്രം കൊട്ടുന്നൊരു ഇടയ്ക്ക.
ചുരുക്കിപ്പറഞ്ഞാൽ ചങ്ങാതീ...
നമ്മുടെ ചീട്ട് കീറും.