കമലിന്റെ വിശ്വരൂപം
ഞാനിതുവരെ കണ്ടിട്ടില്ല. തമിഴ്നാട്ടില്‍ സിനിമ റിലീസ് താല്‍ക്കാലികമായി
നിര്‍ത്തി വച്ചിരിക്കുകയാണ്. ഹൈക്കോടതി കണ്ട ശേഷമേ പ്രദര്‍ശനാനുമതിയുള്ളൂ
എന്നാണറിയുന്നത്. കമലിന്റെ ബ്രഹ്മാണ്ഡ സിനിമകളില്‍ അമിത പ്രതീക്ഷ
വയ്ക്കുന്ന ഒരാളല്ല ഞാന്‍. എങ്കിലും ഒട്ടുമിക്കവയും കാണാറുണ്ട്,
കൊമേഴ്സ്യൽ ത മിഴ് സിനിമയെന്ന രീതിയില്‍ ആസ്വദിക്കാറുമുണ്ട്. എന്നാല്‍
ഈയിടെ ഉയര്‍ന്നു വന്ന വിവാദം ഇരുതല വാളാകുന്നുണ്ട്. ആവിഷ്കാര
സ്വാതന്ത്ര്യത്തിനു നേരെയുള്ള വര്‍ഗീയതയുടെ ധാര്‍ഷ്ട്യം അനുവദിച്ചാല്‍
നാടിന്റെ മതനിരപേക്ഷത തകരുമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി
വിജയന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഈ നയം
എല്ലാക്കാര്യത്തിലും ബാധകമാണോ എന്നതാണ് വിഷയം. ഇന്നസെന്‍സ് ഓഫ് മുസ്ലിം
എന്ന സിനിമ/വീഡീയോ പ്രചരിക്കുകയും, അതിനെ ഇസ്ലാം സംഘടനകള്‍ എതിര്‍ക്കുകയും
ചെയ്തപ്പോള്‍ പ്രസ്തുത വീഡീയോ യൂട്യൂബില്‍ നിന്ന് നീക്കാന്‍
കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടത് മാറ്റാരുമല്ല
പാര്‍ട്ടി ജനറല്‍ സെക്രട്ടറി സാക്ഷാല്‍ പ്രകാശ് കാരാട്ടാണ്. വിശ്വരൂപം
ഇസ്ലാം വിരുദ്ധമല്ലെന്നും, ഇ.ഓ.മുസ്ലിം ഇസ്ലാം വിരുദ്ധമാണെന്നും എങ്ങനെയാണ്
തീര്‍പ്പുകല്‍പ്പിക്കാന്‍ പറ്റുന്നത്? അത് തീര്‍ത്തും സബ്ജകീവ് ആയ
കാഴ്ചപ്പാടാണ്. ക്രിസ്തുവിന്റെ ആറാം തിരുമുറിവും, പാഷന്‍ ഓഫ് ക്രൈസ്റ്റും ,
ഡാവിഞ്ചി കോഡുമെല്ലാം എതിര്‍ത്ത ക്രിസ്ത്യന്‍ സംഘടനകളുണ്ട്. ഇന്ത്യയില്‍
തന്നെ എത്രയോ സിനിമകള്‍ക്ക് ഹിന്ദു സംഘടനകള്‍ വിലക്കും, പ്രതിഷേധവും ,
അക്രമവുമെല്ലാം അഴിച്ചു വിട്ടിരിക്കുന്നു. ശ്വേതാ മേനോന്റെ പ്രസവം
ചിത്രീകരിച്ച സിനിമയ്ക്കെതിരെ പ്രതികരിച്ചവരില്‍ സിപിഎം നേതാവ് ശ്രീമതി
ടീച്ചറുമുണ്ടായിരുന്നു എന്നാണോര്‍മ്മ. അപ്പോള്‍ കാര്യങ്ങള്‍ക്കെല്ലാം ഒരു
പൊതുനയം ഉണ്ടാകേണ്ടിയിരിക്കുന്നു എന്ന് വ്യക്തം.
വിശ്വരൂപത്തെ എതിർക്കുന്ന സംഘടകളെ എല്ലാം താലിബാൻ അനുകൂലികളാണെന്നു പ്രത്യക്ഷമോ പരോക്ഷമോ ആയി സൂചിപ്പിക്കുന്ന പ്രതികരണങ്ങൾ സൈബറിടത്തിലും, മറ്റിടങ്ങളിലും കണ്ടു.
# ഇടതുവലതു സംഘടകൾ പത്ര-ചാനൽ ഓഫീസുകൾക്കു നേരെ കല്ലെറിഞ്ഞാൽ അത് അക്രമം.
# വിശ്വരൂപത്തെ എതിർക്കുന്ന സംഘടകൾ തീയേറ്ററിനു നേരെ കല്ലെറിഞ്ഞാലതു താലിബാനിസം.
# ഇടതുവലതു സംഘടനകൾ ബന്ദിന്റെയന്നു ബസ്സിന്നു കല്ലെറിഞ്ഞാലോ , വാഹനങ്ങൾക്കു തീവച്ചാലോ അത് അക്രമം.
# പ്രസ്തുത നടപടി മദനിയിലോട്ടോ, സൂഫിയാ മദനിയിലോട്ടോ ആരോപിച്ചാലുടനെയത് തീവ്രവാദം.
എന്ന കുയുക്തി അത്ര പെട്ടന്ന് വിഴുങ്ങാവുന്നതല്ല. മതചിഹ്നങ്ങളെ, ആശയങ്ങളെ, സൂറത്തുകളെ , അറബിക് ലിപികളെ വരെ പശ്ചാത്തലമാക്കി ഇസ്ലാമോഫോബിയക്ക് കൂട്ടുനിൽക്കുന്ന അമേരിക്കൻ പക്ഷ സിനിമയാണിതെന്നാണ് സിനിമ കണ്ടോ, കാണാതെയോ ഇതിനെയെതിർക്കുന്ന സംഘടനകൾ പറയുന്നത്. അത് ഫണ്ടമെന്റലിസമാണ് ; തീർച്ചയായും എതിർക്കപ്പെടേണ്ടതാണ്. എന്നാൽ സിനിമയിൽ താലിബാനോ, ഉസാമയോ, മുല്ലാ ഉമറോ ഒക്കെ പ്രമേയമാണെന്നു കരുതി സിനിമയെ എതിർക്കുന്ന സംഘടനകൾ താലിബാനെ പിന്തുണയ്ക്കുന്നു എന്ന് അടച്ചൊരാരോപണമുന്നയിക്കുന്നതിലും പർവ്വതീകരണത്തിന്റെ വലിയ അപകടമുണ്ട്. ബിൻലാദൻ മരിച്ചപ്പോൾ രക്തസാക്ഷിയെന്നു ലേബലൊട്ടിച്ച് വാരികയിറക്കിയതിനും, അതതു കാലങ്ങളിൽ തങ്ങളെടുത്ത മൗലികവാദ സമീപനങ്ങളുടേയുയും, അക്രമങ്ങളുടേയുമൊക്കെ ആകെത്തുകയാണ് ഈ പർവ്വതീകരണത്തിനു സാധ്യതയൊരുക്കിയതെന്ന് പ്രസ്തുത സംഘടനകളും ചിന്തിക്കുന്നത് നന്നായിരിക്കും.
തീയേറ്ററിൽ പ്രദർശിപ്പിക്കാനനുവദിക്കാതെ ഈ സിനിമയെ എതിർക്കുന്ന മൗലികവാദ സംഘടകളോട് ഒരു തരിമ്പും യോജിപ്പില്ല. എന്നാൽ സിനിമ എന്ന കലാരൂപത്തിന്റെ ആസ്വാദനം തന്നെ സബ്ജക്റ്റീവ് ആയതിനാൽ ഇത് മതവിരുദ്ധമാണോ, അല്ലയോയെന്ന് തീർപ്പുകൽപ്പിക്കാൻ ഉപകരണങ്ങളില്ല. ഇനി ആണെങ്കിൽ തന്നെയും സിനിമ കണ്ട ശേഷം ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധമോ, വിമർശനമോ, പ്രതികരണമോ ആകുന്നതാണുചിതം. പ്രത്യക്ഷമായോ പരോക്ഷമായോ ഒരു ഇമ്പീരിയലിസ്റ്റ് സിനിമ ഇസ്ലാമോഫോബിയയെ അനുകൂലിക്കുന്നുവെങ്കിൽ തന്നെ അതിനെതിരെ പ്രതിഷേധിക്കാൻ ഇതിലും മികച്ച ഒരുപാട് മാർഗങ്ങളുണ്ട്; പ്രദർശനം അനുവദിച്ചുകൊണ്ട് തന്നെ തീയേറ്ററിനു വെളിയിൽ പ്രതിഷേധം നടത്തുന്നതുൾപ്പെടെ. മൗലികവാദ സമീപനമല്ല; മറിച്ച് ജനാധിപത്യ രീതികളാണ് മറുപടിയായുണ്ടാകേണ്ടത്. എന്നാൽ മൗലികവാദത്തോളമെത്തുന്ന സംഘടനകളുടെ എതിർപ്പിനെ താലിബാനിലോട്ടു കെട്ടാൻ കയറും കുറ്റിയുമെടുക്കുന്ന ഉടന്തടി പ്രതികരണങ്ങളുടെ ബ്ലാക്ക്&വൈറ്റ് തീർപ്പിനോടും ഒട്ടും യോജിപ്പില്ലെന്നു പറഞ്ഞുകൊണ്ട് നിർത്തുന്നു.